‘ഇതൊക്കെ എന്തിനു പടച്ചു വിടുന്നോ…2.45 മണിക്കൂര്‍ ഉണ്ടേല്‍ എന്തോരം പഴം പുഴുങ്ങി തിന്നാം’

നിവിന്‍ പോളി- രാജീവ് രവി കൂട്ടുകെട്ടിലെത്തിയ തുറമുഖത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനാണ് പ്രദര്‍ശനത്തിനെത്തിച്ചത്. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന…

നിവിന്‍ പോളി- രാജീവ് രവി കൂട്ടുകെട്ടിലെത്തിയ തുറമുഖത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനാണ് പ്രദര്‍ശനത്തിനെത്തിച്ചത്. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇതൊക്കെ എന്തിനു പടച്ചു വിടുന്നോ…2.45 മണിക്കൂര്‍ ഉണ്ടേല്‍ എന്തോരം പഴം പുഴുങ്ങി തിന്നാം’ എന്നാണ് അജിത്ത് ഷാജി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Spoiler alert (എന്ത് തേങ്ങയ്ക്. Salimkumar)
നിവിന്‍ പൊളിക്ക് വീട്ടുകാരോട് ദേഷ്യം, അര്‍ജുന്‍ അശോകന് നിവിനോട് ദേഷ്യം., പൂര്‍ണിമയ്ക്ക് ആരോടൊക്കെയോ ദേഷ്യം, നാട്ടുകാര്‍ക് സുധേവിനോട് ദേഷ്യം… ഇതിന്റെ ഇടയില്‍ ജോജുവിനും ഇന്ദ്രജിത്തിനും എല്ലാം ദേഷ്യത്തോടെ ദേഷ്യം…
പിന്നെ നമ്മടെ നിമിഷ അവര്‍ക്ക് ആരോടും ദേഷ്യം ഇല്ലേലും, നമുക് അവരോട് നല്ല ദേഷ്യം തോന്നും..
ഇടയ്ക്ക് ഇടയ്ക്ക് ദര്‍ശന ഏതോ ഒരു റോളില്‍ വരുന്നുണ്ട്… അതെന്തിനാ എന്ന ചോദിച്ചാല്‍ ഞമ്മക് അറിയില്ല പുള്ളേ ??
കട്ട spoiler അലെര്‍ട് (വീണ്ടും എന്ത് തേങ്ങയ്ക്ക് ആണോ )
ഒരു രണ്ട് മണിക്കൂര്‍ കഴിയുമ്പോ എല്ലാത്തിനേം കൂടി (സ്‌ക്രീന്‍ അടക്കം ) കത്തിക്കാന്‍ തോന്നും. സംവിധായകന്‍ അത് മനസ്സില്‍ കണ്ടുകൊണ്ട് എല്ലാത്തിനേം അങ്ങ് തട്ടും….അപ്പൊ ചെറിയൊരു ആശ്വാസം കിട്ടും നമുക്..
ഇതൊക്കെ എന്തിനു പടച്ചു വിടുന്നോ
2.45 മണിക്കൂര്‍ ഉണ്ടേല്‍ എന്തോരം പഴം പുഴുങ്ങി തിന്നാം
ഇതിന്റെ ആദ്യ പ്രൊഡ്യൂസര്‍ മറ്റെന്തോ ആവശ്യത്തിന് സ്റ്റുഡിയോ വഴി പാസ്സ് ചെയുന്ന ടൈമില്‍ ഈ
പടം ഇച്ചിരി കണ്ടു . ഉറക്കമിലായ്മ കാരണം പൊറുതി മുട്ടിയിരുന്ന അദ്ദേഹം പിറ്റേ ദിവസം സെക്യൂരിറ്റി വിളിച്ചണിച്ചപ്പോഴാ എണീറ്റത്… വളരെ സന്തോഷത്തോടെ എണീറ്റ അദ്ദേഹത്തിന്റെ മുഖം പെട്ടന്ന് മ്ലാനമായി.. കാരണം പുള്ളിയുടെ പടം ആണല്ലോ… പിന്നെ പുരുഷപ്രേതത്തില്‍ ബോഡി തള്ളുന്ന പോലെ അങ്ങോട്ട് തള്ള് ഇങ്ങോട്ട് തള്ള്.. അവസാനം മാജിക് ഫ്രെയിംസിന്റെ സ്റ്റേഷന്‍ പരിധിക്കുള്ളില്‍ ബോഡി ചെന്ന്.. ബാക്കി ചരിത്രം..
ഹെമ്മേ
അടുത്തെങ്ങും തിയേറ്ററില്‍ പോയി ഒരു entertainer കാണാന്‍ പറ്റുമെന്ന് തോന്നണില്ല…
അത്യാവശ്യം നല്ല followers ഉള്ള ഒരു നടന്റെ പടം ഏതാണ്ട് 10 മാസത്തിനു ശേഷം ഇന്നലെ തിയേറ്ററില്‍ എത്തിയിട്ട് ആകെ വോട്ടിങ് (BMS) 570 പേര്.. ”
തിയേറ്ററില്‍ ആള് വരാത്തതിന് നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യോം ഉണ്ടോ.. ഇമ്മാതിരി പച്ചയായ ജീവിതം കാണിക്കല്‍ അല്ലേ…, തത്കാലം വീടിന്റെ വരാന്തയില്‍ ഒരു കസേര ഇട്ട് ഇരുന്നാല്‍ എനിക്കും കാണാം റോഡിലൂടെ പച്ചയായ ജീവിതങ്ങള്‍ പോണത്.., അതും ഫ്രീയായി ??????

പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന 1920കളിലാണ് കഥ തുടങ്ങുന്നത്. ഈ സമയത്ത് ജോലി അന്വേഷിച്ച് നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധിയാളുകള്‍ ലേബര്‍ കോണ്‍ട്രാക്ടര്‍മാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടുന്നു. ഓഫീസില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരും അവരുടെ ശിങ്കിടികളും എറിയുന്ന മെറ്റല്‍ ടോക്കണുകള്‍ക്ക് വേണ്ടിയാണ് തൊഴിലാളികള്‍ അവിടെ തടിച്ചു കൂടുന്നത്.

തുടര്‍ന്ന് 1940കളിലേക്കും അമ്പതുകളിലേക്കും നീങ്ങുന്ന കഥയില്‍ ഏറെ വളര്‍ന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയന്‍ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിന് വേണ്ടി തൊഴിലാളികള്‍ പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം പറയുന്നത്.