‘ബാന്ദ്രയ്ക്ക് മുന്‍പ് തന്നെ ഒരു സര്‍പ്രൈസ് ഹിറ്റ് ആവാന്‍ പോകുന്ന ദിലീപേട്ടന്റെ പടമായിരിക്കും വോയ്സ് ഓഫ് സത്യനാഥന്‍’

ജനപ്രിയ നായകന്‍ ദിലീപും റാഫിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തും. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി ഒരുക്കിയിരിക്കുന്ന…

ജനപ്രിയ നായകന്‍ ദിലീപും റാഫിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തും. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ബാന്ദ്രയ്ക്ക് മുന്‍പ് തന്നെ ഒരു സര്‍പ്രൈസ് ഹിറ്റ് ആവാന്‍ പോകുന്ന ദിലീപേട്ടന്റെ പടമായിരിക്കും വോയ്സ് ഓഫ് സത്യനാഥന്‍’ എന്നാണ് ജിജിന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മലയാളികളെല്ലാം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപേട്ടന്റെ പടം ബന്ദ്ര ആയിരിക്കും.. ഇതിനോടകം തന്നെ ബന്ദ്ര ഉണ്ടാക്കിയിരിക്കുന്ന ഹൈപ്പ് വളരെ വലുതാണ്.
എന്നാല്‍ ബന്ദ്രക്ക് മുന്‍പ് തന്നെ ഒരു സര്‍പ്രൈസ് ഹിറ്റ് ആവാന്‍ പോകുന്ന ദിലീപ്പെട്ടന്റ പടമായിരിക്കും വോയ്സ് ഓഫ് സത്യനാഥന്‍.
ഞാന്‍ ഉള്‍പ്പെടെയുള്ള സിനിമ പ്രേമികള്‍ മലയാള സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് മുഴുനീള കോമഡി ചിത്രങ്ങളാണ്..
മലയാളത്തിലെ എവര്‍ഗ്രീന്‍ കോമഡി സിനിമകളില്‍ നല്ലൊരു ശതമാനവും ദിലീപേട്ടന്റെ പേരില്‍ തന്നെയാണ്.
അതിന്റെ കൂട്ടത്തില്‍ വയ്ക്കാന്‍ സാധിക്കുന്ന ഒരു അടാറ് പടം തന്നെയാവും വോയ്സ് ഓഫ് സത്യനാഥന്‍.
ഇത് ഇത്ര കോണ്‍ഫിഡന്റായി തന്നെ പറയാന്‍ കാരണം റാഫി എന്ന സംവിധായാകനാണ്. ദീപേട്ടനുമായി എന്നൊക്കെ ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം റാഫി മലയാളികള്‍ക്ക് സമ്മാനിച്ചത് എന്നെന്നും നമ്മള്‍ ഓര്‍ത്തുവയ്ക്കുന്ന കിടിലന്‍ കോമഡി സിനിമകളാണ്.??
അത് വോയിസ് ഓഫ് സത്യനാഥനിലും ആവര്‍ത്തിക്കുമെന്ന് പടത്തിന്റെ ടീസറില്‍ നിന്ന് തന്നെ വ്യക്തം ????

ചിത്രത്തില്‍ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് , സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബിക മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് വോയിസ് ഓഫ് സത്യനാഥന്‍ നിര്‍മ്മിച്ചിരിക്കുന്നത്.സിനിമയുടെ ഷൂട്ടിങ് ഒക്ടോബര്‍ രണ്ടാം വാരത്തോടെ പൂര്‍ത്തിയായിരുന്നു. മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.