കോഴിയിൽ നിന്നും പോലീസിലേക്കുള്ള മാറ്റം ; എത്ര പെട്ടെന്നാണ് അജുവേട്ടൻ വയസ്സായത്

രസകരമായ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിലെത്തി ആരാധകരെ കയ്യിലെടുക്കാറുള്ള താരമാണ് അജു വർഗീസ്. അത്തരത്തിൽ താരം ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. തന്റെ മൂന്ന് ചിത്രങ്ങൾ കോർത്തനാക്കിയുള്ള ഒരു ചിത്രമാണ് താരം…

രസകരമായ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിലെത്തി ആരാധകരെ കയ്യിലെടുക്കാറുള്ള താരമാണ് അജു വർഗീസ്. അത്തരത്തിൽ താരം ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.

തന്റെ മൂന്ന് ചിത്രങ്ങൾ കോർത്തനാക്കിയുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിനെ മൂന്ന് ലുക്കിലാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഒട്ടനവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെയായി കമന്റുമായി എത്തിയിരിക്കുന്നത്.

‘കളിക്കുടുക്ക.ബാലരമ.ബാലരമ ഡിജിസ്റ്’എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന കമന്റ്. എത്ര പെട്ടെന്നാണ് അജുവേട്ടൻ വയസ്സായത്, കോഴിയിൽ നിന്നും പോലീസിലേക്കുള്ള മാറ്റം എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെയായി വന്നിരിക്കുന്നത്.