വിജയും സാമന്തയും ഒന്നിക്കുന്നു , വളരെ സ്പെഷ്യലാണെന്ന് വിജയ് ; സംഭവം അറിഞ്ഞതോടെ ആശംസയുമായി ആരാധകർ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളാണ് സാമന്തയും വിജയ് ദേവരകൊണ്ടയും. ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരങ്ങളുടെ എല്ലാ വിശേഷവും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ വിജ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ…

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളാണ് സാമന്തയും വിജയ് ദേവരകൊണ്ടയും. ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരങ്ങളുടെ എല്ലാ വിശേഷവും ആരാധകർ ഏറ്റെടുക്കാറുണ്ട്.

അത്തരത്തിൽ വിജ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോ ആണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. സമാന്തയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘വളരെ സ്പെഷ്യൽ ആയ ഒന്ന്’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരെയും ഒരുമിച്ച് കാണാൻ എന്ത് ഭംഗിയാണ് എന്നാണ് പലരും കമന്റ് ബോക്സിൽ എത്തി പറഞ്ഞിരിക്കുന്നത്.

ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ ഒരു മില്യണിൽ അധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇരുവരുടെയും പുതിയ ചിത്രമായ ഖുശിയിലെ 2 പാട്ടുകൾ കൂടി പുറത്തിറങ്ങാൻ പോകുന്നതിന്റെ സന്തോഷമാണ് ഈ ചിത്രം പങ്കുവെച്ചുകൊണ്ട് വിജയ് പ്രകടിപ്പിച്ചിരിക്കുന്നത്.