മലയാളം ന്യൂസ് പോർട്ടൽ
Film News

പണി പാളി; ശയനപ്രദക്ഷിണ സമയത്ത് കിട്ടിയ പണി !! വീഡിയോ പങ്കുവെച്ച് അജു വർഗ്ഗീസ്

സിനിമക്ക് വേണ്ടി ശയനപ്രദക്ഷിണം വെച്ച സമയത്ത് കിട്ടിയ പനിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അജു, ആദ്യ രാത്രി എന്ന സിനിമയുടെ ചിത്രീകരണ സമയത്തെ വീഡിയോ ആണിത്. എന്റെ ആദ്യത്തെയും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം എന്ന അടിക്കുറിപ്പോടെയാണ്‌ അജു ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വളരെ രസകരമാണ്, ഒരു ട്വിസ്റ്റ് ഉണ്ട് ഈ വീഡിയോയിൽ ഉണ്ട്. ആ സമയത്ത് ആള് ഇടപെട്ടില്ലായിരുന്നെങ്കിൽ അജു വര്ഗീസ് ആകെ നാണം കേട്ടേനെ.

ആക്ഷന്‍ പറയുന്നതും അജു ശയനപ്രദിക്ഷണം ആരംഭിച്ചു. എന്നാല്‍ അജു കുറച്ചുദൂരം ഉരുളുന്നതിനു മുന്‍പ് തന്നെ ട്വിസ്റ്റ് വരുന്നു.. അപ്രതീക്ഷിതമായി അജു ഉടുത്ത മുണ്ടു അഴിഞ്ഞു പോയി എന്നാല്‍ കൂടെയുള്ള ആള്‍ സമയോചിതമായി ഇടപെട്ടതിനാല്‍ ആ രംഗത്തിന്റെ ക്ലൈമാക്സ് മറ്റൊന്ന് ആവാതിരിക്കാന്‍ സാധിച്ചു ഈ വീഡിയോക്ക് രസകരമായ കമന്റുകളാണ് വരുന്നത് അജു വര്‍ഗീസിനൊപ്പം ബിജു മേനോന്‍, അനശ്വര രാജന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് ആദ്യരാത്രി