ചാന്‍സ് ചോദിക്കാന്‍ എനിക്ക് മടിയില്ല..!! ട്രോളുകള്‍ക്കെതിരെ അജു വര്‍ഗീസ്!

മലയാള സിനിമയില്‍ നടനായും നിര്‍മ്മാതാവായും തിളങ്ങുന്ന താരമാണ് അജു വര്‍ഗീസ്. അജു ചെയ്ത ഹാസ്യ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. എഞ്ചിനീയറിംഗ് ബിരുദധാരി ആയിരുന്നിട്ടും സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് താരത്തെ അഭിനയ മേഖലയിലേക്ക് എത്തിച്ചത്.…

മലയാള സിനിമയില്‍ നടനായും നിര്‍മ്മാതാവായും തിളങ്ങുന്ന താരമാണ് അജു വര്‍ഗീസ്. അജു ചെയ്ത ഹാസ്യ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. എഞ്ചിനീയറിംഗ് ബിരുദധാരി ആയിരുന്നിട്ടും സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് താരത്തെ അഭിനയ മേഖലയിലേക്ക് എത്തിച്ചത്. മിന്നല്‍ മുരളി എന്ന ചിത്രം ഇറങ്ങിയതിന് ശേഷവും തനിക്ക് എതിരെ വരുന്ന ട്രോളുകളോട് താരം പ്രതികരിച്ച കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിനീത് ശ്രീനിവാസന്‍ നിവിന്‍ പോളിയെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ചാന്‍സ് ചോദിച്ചു ചെന്നിരുന്ന അജു ഇപ്പോള്‍ ബേസില്‍ ടൊവിനോയെ വെച്ച് ചെയ്യുന്ന ചിത്രങ്ങളില്‍ ചാന്‍സ് ചോദിച്ചു ചെല്ലുന്നു’ എന്ന അര്‍ത്ഥത്തിലുള്ള ട്രോളിനാണ് അജു മറുപടി നല്‍കിയിരിക്കുന്നത്. ഇത്തരം ട്രോളുകള്‍ പടച്ചു വിടുന്നവരോട് അജുവിന് ഒന്നേ പറയാനുള്ളൂ. അത് ചാന്‍സ് ചോദിച്ച് ചെല്ലാന്‍ തനിക്ക് ഒരു മടിയുമില്ല എന്ന് തന്നെയാണ്. ”ചാന്‍സ് ചോദിക്കാന്‍ ഒരു മടിയുമില്ല” എന്നാണ് ട്രോള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു അജു കുറിച്ചിരിക്കുന്നത്.

നേരത്തെ വിനീത് ശ്രീനിവസാന്‍ സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അജു അതിനു ശേഷം വിനീത് സംവിധാനം ചെയ്ത ‘തട്ടത്തിന്‍ മറയത്ത്’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു. ഇപ്പോള്‍ മലയാള സിനിമാ രംഗത്ത് തന്നെ തരംഗം സൃഷ്ടിച്ച മിന്നല്‍ മുരളി എന്ന ചിത്രത്തിലാണ് അജു അഭിനയിച്ച് ഒടുവിലായി ഇറങ്ങിയ ചിത്രം. നേരത്തെ ടൊവിനോയെ നായകനാക്കി ബേസില്‍ തന്നെ സംവിധാനം ചെയ്ത ‘ഗോദ’യിലും താരം ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചാന്‍സ് ചോദിച്ച് ചെല്ലുന്ന കാര്യത്തില്‍ മുന്‍പും അജു തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ചാന്‍സ് ചോദിക്കുന്നതിനു യാതൊരു മടിയുമില്ലെന്ന് അജു പറഞ്ഞിരുന്നു. ”സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ് എന്നിവരോട് 8 വര്‍ഷമായി ഞാന്‍ ചാന്‍സ് ചോദിക്കുന്നു. അവര്‍ മനഃപൂര്‍വം എനിക്ക് റോള്‍ തരാത്തത് അല്ല. എനിക്ക് പറ്റിയ റോളുകള്‍ ഇല്ലാത്തതു കൊണ്ടാണ്. എന്നു പറഞ്ഞ് ഞാന്‍ ചാന്‍സ് ചോദിക്കുന്നത് നിര്‍ത്തില്ല, ഇനിയും തുടരും എന്നു താരം തുറന്ന് പറഞ്ഞിട്ടുണ്ട്. അത് ഒന്നുകൂടി ട്രോളന്മാറെ ഓര്‍മ്മിപ്പിക്കുകയാണ് താരം.