‘എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ല’ മമ്മൂക്കയ്ക്ക് നന്ദി പറഞ്ഞ് കുട്ടി ആരാധകന്‍

പ്രിയ നടന്‍ മമ്മൂട്ടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ പറ്റിയതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് അക്കു വിളിക്കുന്ന അക്ബര്‍. ദുബായ് എക്സ്പോയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. താരത്തിന്റെ തോളില്‍ കൈയിട്ട് സന്തോഷത്തോടെ ചിരിക്കുന്ന അക്ബറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍…

പ്രിയ നടന്‍ മമ്മൂട്ടിക്കൊപ്പം സെല്‍ഫി എടുക്കാന്‍ പറ്റിയതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് അക്കു വിളിക്കുന്ന അക്ബര്‍. ദുബായ് എക്സ്പോയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. താരത്തിന്റെ തോളില്‍ കൈയിട്ട് സന്തോഷത്തോടെ ചിരിക്കുന്ന അക്ബറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. അക്ബര്‍ അഫ്രാന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്രിക്കുന്നത്. സ്വപ്നസാഫല്യ നിമിഷമെന്ന് അക്കു കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CZoXrnUIWC3/?utm_source=ig_embed&ig_rid=00cf572b-c5fc-47d2-af54-08355028217d

അക്ബറിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ദുബായ് 2020 എക്സ്പോയിലെ സ്വപ്നസാഫല്യ നിമിഷം! എക്കാലത്തേയും എന്റെ പ്രിയ അഭിനേതാവ്, റോള്‍ മോഡല്‍, സൂപ്പര്‍ ഹീറോ മമ്മൂട്ടി! മമ്മൂക്കയെ സിനിമയില്‍ കാണുന്നതിനെക്കാള്‍ ഗ്ലാമര്‍ നേരില്‍ കാണാനാണ്. വിചാരിക്കാതെ കണ്ടപ്പോള്‍ ദുബായില്‍ വന്നതിനേക്കാള്‍ സന്തോഷം!

ഇത് ശരിക്കും കണ്ടതാണോ എന്ന് എനിക്ക് തിരിയുന്നില്ല. മമ്മൂട്ടിയെ കണ്ടപ്പോള്‍ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ല. ഇങ്ങനെ ഫോട്ടോ എടുക്കാന്‍ അവസരം തന്ന മമ്മൂക്കയ്ക്ക് ഒരായിരമായിരം നന്ദി.’

അക്ബറിന്റെ പോസ്റ്റ് മമ്മൂട്ടി ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.