ബോക്സ് ഓഫീസില്‍ കരയറാനാവാതെ ‘ഏജന്റ്’!! നടന്‍ അഖില്‍ അക്കിനേനി ദുബായിലേക്ക് പറന്നു

അഖില്‍ അക്കിനേനിയും മമ്മൂട്ടിയും പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ഏജന്റ്. ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തിയ ചിത്രത്തിന് പക്ഷേ പ്രതീക്ഷ നിലനിര്‍ത്താനായില്ല. രൂക്ഷവിമര്‍ശനമാണ് ചിത്രത്തിനെതിരെ നിറയുന്നത്. ചിത്രത്തിന്റെ പരാജയം അണിയറപ്രവര്‍ത്തകര്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ…

അഖില്‍ അക്കിനേനിയും മമ്മൂട്ടിയും പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് ഏജന്റ്. ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തിയ ചിത്രത്തിന് പക്ഷേ പ്രതീക്ഷ നിലനിര്‍ത്താനായില്ല. രൂക്ഷവിമര്‍ശനമാണ് ചിത്രത്തിനെതിരെ നിറയുന്നത്. ചിത്രത്തിന്റെ പരാജയം അണിയറപ്രവര്‍ത്തകര്‍ തന്നെ തുറന്നുപറഞ്ഞിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ കനത്ത പരാജയത്തിനിടെ അഖില്‍ അക്കിനേനി ദുബായിലേക്ക് പറന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമര്‍ശനങ്ങള്‍ക്കിടെ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ കണ്ടതാണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍.

ഏജന്റ് ബോക്സ് ഓഫീസ് പരാജയമായതോടെ നടന്‍ അവധിക്കാലം ആഘോഷിക്കാന്‍ ദുബായിലേക്ക് പറന്നുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. സിനിമയിലെ മോശം പ്രകടനത്തിന് നിരവധി പേരാണ് അഖിലിനെ വിമര്‍ശിക്കുന്നത്. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.

അതേസമയം, എല്ലാ സെലിബ്രിറ്റികളെയും പോലെ ചിത്രം പരാജയപ്പെട്ടപ്പോള്‍ ഒരു ബ്രേക്ക് എടുക്കാന്‍ താരം ദുബായിലേക്ക് പോയെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.

അഖിലിന്റെ കരിയറിലെ വന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച ചിത്രമായിരുന്നു ഏജന്റ്. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിനായി ഏകദേശം രണ്ട് വര്‍ഷത്തോളമാണ് കഷ്ടപ്പെട്ടത്. 10 കോടി പോലും നേടാന്‍ ചിത്രത്തിനായിട്ടില്ല. മമ്മൂട്ടിയെ പ്രധാന വേഷത്തില്‍ എത്തിച്ചിട്ടും ബോക്‌സോഫീസില്‍ രക്ഷപ്പെട്ടില്ല.

അതേസമയം, ചിത്രം ഒരു പൂര്‍ണ്ണപരാജയമാണെന്ന് നിര്‍മ്മാതാവ് അനില്‍ സുങ്കര തന്നെ സമ്മതിച്ചിരുന്നു. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും അറിയിച്ചിരുന്നു.

ഏജന്റ് എന്ന ചിത്രത്തിന് മേലുള്ള എല്ലാ വിമര്‍ശനവും ഞങ്ങള്‍ ഏറ്റെടുക്കുന്നു. കയറ്റിറക്കമുള്ള ജോലിയാണിതെന്ന് ഞങ്ങള്‍ക്ക് അറിയാം. കീഴടക്കാമെന്നാണ് വിചാരിച്ചത്. ഒരു കൃത്യമായ സ്‌ക്രിപ്റ്റ് ഇല്ലാതെ പ്രോജക്ട് ആരംഭിച്ചത് മണ്ടത്തരമായിപ്പോയി. കോവിഡ് ഉള്‍പ്പടെ വേറെയും ചില കാരണങ്ങള്‍ പരാജയത്തിന് കാരണമായി.

തെറ്റിന് മാപ്പ് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഈ തെറ്റില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയൊരിക്കലും ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ വിശ്വസിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും അനില്‍ സുങ്കര ട്വീറ്റ് ചെയ്തിരുന്നു.