മംമ്തമോഹൻദാസ് ചിത്രം ലൈവിന്റെ റിലീസ് മാറ്റി!!

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ലൈവ്. മംമ്തമോഹൻദാസ് പ്രിയ പ്രകാശ് വാര്യർ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് എ എസ്. സുരേഷ്ബാബുവാണ്.…

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ലൈവ്. മംമ്തമോഹൻദാസ് പ്രിയ പ്രകാശ് വാര്യർ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് എ എസ്. സുരേഷ്ബാബുവാണ്. ഇപ്പോഴിതാ ‘ലൈവിന്റെ’ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്.

ചിത്രം നാളെ എത്തുമെന്നാണ് അറിയിച്ചിരുന്നത് എന്നാൽ സിനിമയുടെ റിലീസ് മെയ് 26ലേക്ക് മാറ്റി.ലൈവ് വ്യാജവാർത്തകളും അത് ആളുകളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രമേയമാക്കിയുള്ളതാണ്.കൃഷ്ണ പ്രഭ, രശ്മി സോമൻ, മുകുന്ദൻ, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.ലൈവ് ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്.സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണും ചിത്രസംയോജകൻ സുനിൽ എസ്. പിള്ളയുമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധാനം ദുന്ദു രഞ്ജീവ് രാധയുമാണ്.സൗണ്ട് ഡിസൈൻ നിർവഹിച്ചത് അജിത് എ. ജോർജാണ്.
ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.