അഞ്ച് ലക്ഷമാണ് എന്റെ വില!! എല്ലാ കാലത്തും വിലയില്ലാത്തവനായി ജീവിച്ചിട്ട് കാര്യമില്ലല്ലോ? അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറാണ് സംവിധായകന്‍ അഖില്‍ മാരാര്‍. സംവിധായകനാണെങ്കിലും ഷോയിലൂടെയാണ് അഖില്‍ മാരാര്‍ ജനപ്രിയനാവുന്നത്. ഒരു താത്വിക അവലോകനമെന്ന ചിത്രത്തിലൂടെ സംവിധായകനായി സിനിമയിലെത്തിയ അഖിലിന് വന്‍ ജനപ്രീതിയാണ് ബിഗ് ബോസ് ഷോ സമ്മാനിച്ചത്.

ഷോയിലൂടെയാണ് ഏറെ ആരാധകരെ താരം സ്വന്തമാക്കിയതും. നിലപാടുകള്‍ തുറന്നു പറയുന്നയാളാണ് അഖില്‍. ബിഗ് ബോസ് താരമായതോടെ ഉദ്ഘാടനങ്ങളിലും സജീവമാണ് അഖില്‍. തന്നെ തള്ളിപ്പറഞ്ഞ പലരും ഇന്ന് തന്നെ അതിയായി സ്‌നേഹിക്കുന്നുന്നെന്ന് സന്തോഷം അഖില്‍ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ താന്‍ ഉദ്ഘാടനത്തിന് വാങ്ങുന്ന തുക വെളിപ്പെടുത്തിയിരിക്കുകയാണ്
അഖില്‍ മാരാര്‍. പരിപാടികള്‍ക്ക് വിളിച്ചിട്ട് 3000 രൂപ വണ്ടിക്കൂലി പോലും തരാത്ത ആളുകളുണ്ട്.

പക്ഷേ എല്ലാ കാലത്തും അങ്ങനെ വിലയില്ലാത്തവനായി ജീവിച്ചിട്ട് കാര്യമില്ലല്ലോ.
ഉദ്ഘാടനങ്ങള്‍ക്ക് 5 ലക്ഷമാണ് താന്‍ സ്വന്തമായിട്ട വില എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. അത് തരാന്‍ കഴിയുന്നവര്‍ തന്നെ വിളിക്കണമെന്നും അഖില്‍ പറയുന്നു.

തന്നെ ഒരു പരിപാടിക്ക് വിളിച്ചാല്‍ അവര്‍ക്ക് സ്‌പോണ്‍സേഴ്‌സ് ഉണ്ടാകും, അതുകൊണ്ട് താന്‍ മണ്ടനാകാന്‍ പാടില്ലല്ലോ എന്നും താരം വ്യക്തമാക്കി. തന്റെ ജീവിതമാണ് തന്റെ ഇച്ഛാശക്തിയെന്നും അഖില്‍ മാരാര്‍ പറഞ്ഞു. ഇപ്പോഴിതാ തന്റെ ഓരോ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കുകയാണ് അഖില്‍.