ബാല താരം അക്ഷര കിഷോറിന്റെ ജന്മദിനം. ആശംസകൾ അറിയിച്ച് മലയാളകാര !

എറണാകുളത്ത് ഇന്റീരിയർ ഡിസൈനറായ കിഷോർ കുമാറിന്റെയും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ ഹേമ പ്രഭയുടെയും മകളായി 2008 ഒക്ടോബർ 8 ആം തിയതി കണ്ണൂരിൽ അക്ഷര ജനിച്ചു.കൊച്ചിയിലെ ഭവൻസ് സ്കൂളിൽ പഠിക്കുന്ന അക്ഷര വളരെ ചെറുപ്പത്തിൽ തന്നെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2014 ൽ ഏഷ്യാനെറ്റിലെ ‘കറുത്തമുത്ത്’ എന്ന സീരിയലിൽ ബാലതാരമായി അഭിനയിച്ച അക്ഷര ആ വർഷം തന്നെ ‘മത്തായി കുഴപ്പക്കാരനല്ല’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് ചലച്ചിത്ര ലോകത്തുമെത്തി.

തുടർന്ന് കനൽ,വേട്ട,ആടുപുലിയാട്ടം,പിന്നെയും,ഡാർവിന്റെ പരിണാമം… എന്നിങ്ങനെ 20 ഓളം ചിത്രങ്ങളിൽ അക്ഷര അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്, മികച്ച ബാലതാരത്തിനുള്ള 2016 ലെ ഏഷ്യാനെറ്റ് ഫിലിം കോമഡി അവാർഡ്മികച്ച ബാലതാരത്തിനുള്ള 2017 ലെ കേരളാ ഫിലിം ക്രിറ്റിൿസ് അസോസിയേഷൻ അവാർഡ് എന്നിങ്ങിനെയുള്ള അവാഡുകൾ ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ കുട്ടിത്താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തിയത്. ഇപ്പോൾ സിനിമയിൽ അത്ര സജീവം അല്ല എങ്കിലും ഭാവിയിൽ താരത്തെ നായിക വേഷത്തിൽ കാണാൻ സാധിക്കും എന്നാണ് മലയാളി പ്രേക്ഷകർ വിചാരിക്കുന്നത്.