‘ഒരമ്മയ്ക്കും ഈ അവസ്ഥ വരരുതെ’; രണ്ട് കൺമണികളെ വളർത്തുന്നത് സ്വപ്നം കണ്ടവൾക്ക് കേൾക്കേണ്ടി വന്നത് ഒരു കുഞ്ഞിന്റെ ശവമടക്ക് വാർത്ത !

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ മുഴുവൻ ചർച്ച വിഷയം ഭിനേത്രിയും നർത്തകിയുമായ ഡിംപിൾ റോസിന്റെ പ്രസവ വിശേഷങ്ങൾ ആണ്. താരത്തിന്റെ പ്രസവ വിശേഷങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ അതിനു ശേഷം താരം…

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ മുഴുവൻ ചർച്ച വിഷയം ഭിനേത്രിയും നർത്തകിയുമായ ഡിംപിൾ റോസിന്റെ പ്രസവ വിശേഷങ്ങൾ ആണ്. താരത്തിന്റെ പ്രസവ വിശേഷങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ അതിനു ശേഷം താരം ഇപ്പോൾ തന്റെ പ്രസവ കഥയിൽ പറഞ്ഞ കാര്യങ്ങൾ ഓരോ പ്രേക്ഷകന്റെയും കണ്ണ് നനയിച്ചിരിയ്ക്കുകയാണ്. ഇരട്ടക്കുട്ടികൾ ആണ് ഡിംപിളിനു ജനിച്ചത് എന്ന് താരം മുൻപ് പറഞ്ഞിരുന്നു. എന്നാൽ അതിൽ ഒരു കുഞ്ഞിനെ മാത്രമാണ് താരത്തിന് ലഭിച്ചത്. ഡിംപിളിന്റെ വാക്കുകൾ ഇങ്ങനെയാണ്.“മറ്റൊരു അമ്മയ്ക്കും ഈ അവസ്ഥ വരരുതെ എന്ന് തോന്നിപ്പോയ നിമിഷങ്ങളാണ് പിന്നാലെയെത്തിയത്. കുഞ്ഞിനെ പോലും കാണാൻ കഴിഞ്ഞില്ല. കുഞ്ഞുങ്ങള്‍ക്ക് ഓക്സിജൻ നൽകി പൊതിഞ്ഞെടുത്ത് ഓടുന്നതാണ് ഞാൻ കണ്ടത്. എന്റെ കുടുംബാംഗങ്ങൾ ആരും കുഞ്ഞിനെ കണ്ടില്ല. എന്ത് കുഞ്ഞുങ്ങളാണെന്ന് ചോദിക്കുമ്പോൾ രണ്ട് ആൺകുട്ടികളാണെന്ന് മറുപടി നൽകി. അപ്പോഴും അവിടെ സംഭവിക്കുന്നതൊന്നും എനിക്കറിയുന്നുണ്ടായിരുന്നില്ല. മമ്മിയെ കാണണം എന്ന് പറഞ്ഞിട്ടും കുറേ നേരം കഴിഞ്ഞാണ് കണ്ടത്. പലരും എന്തൊക്കെയോ ഒളിപ്പിക്കും പോലെ തോന്നി. എന്താ പ്രശ്നം മമ്മീ എന്ന് ഒടുവിൽ ആകാംക്ഷയോടെ ചോദിക്കുമ്പോൾ ആ സത്യം എന്നോട് പറഞ്ഞു. അഞ്ചര മാസത്തിലാണ് അവരെ പ്രസവിച്ചത്. ആവശ്യത്തിനുള്ള ഭാരം ആകാനുള്ള സമയം കിട്ടിയിട്ടില്ലായിരുന്നു. ആദ്യത്തെ കുഞ്ഞിന് 900 ഗ്രാം ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ ആളിന് 840 ഗ്രാമും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റേതായ ആരോഗ്യ പ്രശ്നങ്ങൾ അവർക്ക് ഉണ്ടായിരുന്നു എന്നും മമ്മി പറഞ്ഞു. ഇതെല്ലാം പറഞ്ഞിട്ടൊടുവിൽ ഒരു കുഞ്ഞിന്റെ ശവമടക്ക് കഴിഞ്ഞിട്ടാണ് വന്നതെന്ന് മമ്മി പറഞ്ഞു. അതൂടി കേട്ടപ്പോൾ തകർന്നു പോയി. ഡെലിവറി കഴിഞ്ഞ സമയം തൊട്ട് രണ്ട് കൺമണികളെ വളർത്തുന്നത് സ്വപ്നം കണ്ടവളാണ് ഞാൻ. അപ്പോഴാണ് ഒരാളുടെ അടക്ക് കഴിഞ്ഞുവെന്ന് മമ്മി പറയുന്നത്. അവന്റെ മുഖം പോലും ഞാൻ കണ്ടില്ല.”എന്നായിരുന്നു നിറകണ്ണുകളോടെ ഡിംപിൾ പറഞ്ഞത്.