നന്ദി നെല്‍സാ ഒരായിരം നന്ദി!! മൂന്ന് ലാലേട്ടന്‍ പടം കണ്ടിട്ട് കിട്ടാത്ത സന്തോഷമാണ് ആ പത്ത് മിനുട്ട് തന്നേ

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം രജനികാന്ത് ചിത്രം ജയിലര്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രജനികാന്ത് ചിത്രം തിയ്യേറ്ററിലെത്തുന്നത്. ഇടവേളയ്ക്ക് ശേഷം എത്തിയ രജനികാന്ത് ചിത്രം നിരാശപ്പെടുത്തിയില്ല എന്നത് നൂറ് ശതമാനം ഉറപ്പ് നല്‍കുകയാണ് ആരാധക പ്രതികരണങ്ങള്‍.

രജനികാന്തിനൊപ്പം മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ജയിലറിന് ഉണ്ട്. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ ജയിലറില്‍ ഉണ്ടെന്ന പ്രഖ്യാപന സമയം മുതല്‍ ആ കോംമ്പോയ്ക്കായി കാത്തിരിപ്പിലായിരുന്നു ആരാധകലോകം.

അതിഥി വേഷത്തില്‍ ആണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. എങ്കിലും രജനികാന്തിനൊപ്പം തന്നെ നില്‍ക്കുന്നതാണ് മാത്യു എന്ന കഥാപാത്രം. സമൂഹ മാധ്യമങ്ങളില്‍ എല്ലാം ജയിലറിലെ മോഹന്‍ലാല്‍ തരംഗമായിരിക്കുകയാണ്.

അക്ഷയ് കരുണ്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. സംവിധായകന്‍ നെല്‍സണിന് നന്ദിയറിയിച്ചുള്ളതാണ് അക്ഷയ്യുടെ പോസ്റ്റ്.

നന്ദി നെല്‍സാ ഒരായിരം നന്ദി ..
സാധാരണ ഇവിടുന്ന് കൊണ്ട് പോയിട്ട് ഭിത്തിയിലെ ചിത്രമോ അല്ലേല്‍ അമ്മാവനോ ആക്കി തീര്‍ക്കാരാണ് പതിവ്.
അത് മൊത്തം നെല്‍സണ്‍ കാറ്റില്‍ പറത്തി .
ഇപ്പോള്‍ നമ്മുടെ ഏട്ടന്‍ എങ്ങനെ വേണം അത് പോലെ ഇങ്ങോട്ട് തന്നിട്ട് ഉണ്ട് ..
എന്റെ മോനെ ക്ലൈമാക്‌സ്. കഴിഞ്ഞ ഒരു മൂന്ന് ലാലേട്ടന്‍ പടം കണ്ടിട്ട് കിട്ടാത്ത സന്തോഷമാണ് ആ പത്ത് മിനുട്ട് തന്നേ ..
Jailer is a proven textbook for utilising cameo roles in a movie perfectly ?? എന്നാണ് അക്ഷയ് കുറിച്ചത്.