പൂര്‍ണ നഗ്നനായി അക്ഷയ് രാധാകൃഷ്ണന്‍; ഫേഡിങ് ഷേഡ്‌സിന്റെ ഫസ്റ്റ് ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് അക്ഷയ് രാധാകൃഷ്ണന്‍. ശങ്കര്‍ രാമകൃഷ്ണനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അക്ഷയ് രാധാകൃഷ്ണന്‍ പൊതുകാര്യങ്ങളില്‍ ഇടപെടുകയും സ്വന്തം…

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് അക്ഷയ് രാധാകൃഷ്ണന്‍. ശങ്കര്‍ രാമകൃഷ്ണനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അക്ഷയ് രാധാകൃഷ്ണന്‍ പൊതുകാര്യങ്ങളില്‍ ഇടപെടുകയും സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുകയുമൊക്കെ ചെയ്യാറുണ്ട്. വെള്ളേപ്പമാണ് അക്ഷയ്‌യുടെ അടുത്ത റിലീസിനൊരുങ്ങുന്ന സിനിമ. എന്നാല്‍ ഇപ്പോള്‍ അക്ഷയ് പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. പൂര്‍ണ നഗ്നനായാണ് ചിത്രത്തില്‍ താരം ഉള്ളത്. ചിത്രം ആദ്യം കണ്ട ആരാധകര്‍ രണ്‍ബീര്‍ ഇഫക്ടായിരിക്കുമെന്ന് തെറ്റിദ്ധരിച്ചെങ്കിലും സംഭവം അതല്ല. ഫേഡിങ് ഷെയ്ഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന കവിതാ വീഡിയോയുടെ പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഈ വീഡിയോയ്ക്ക് വേണ്ടി പകര്‍ത്തിയതാണ് പൂര്‍ണ നഗ്നനായ താരത്തിന്റെ ചിത്രം. അരുണ്‍ യോഗനാഥന്‍ ആണ് ഫേഡിങ് ഷെയ്ഡ്‌സിന്റെ തിരക്കഥയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത്. ഫഹ്‌മിത ഷിരിയാണ് രചന. സംവിധായകനായ അരുണ്‍ യോഗനാഥന്‍ തന്നെയാണ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്. ലൂക്ക് ജോസാണ് ഛായാഗ്രഹകന്‍. സിബിയാണ് മ്യൂസിക് നിര്‍വ്വഹിച്ചിരിക്കുന്നത്. ബാബുജി അരവിന്ദാണ് സൗണ്ട് ഡിസൈനര്‍. എഎം വിനോദിനിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അഖിയാണ് ആര്‍ട്ട് ഡയറക്ടര്‍. ലക്ഷ്മി ദിനേശാണ് കോസ്റ്റ്യൂം ഡിസൈനര്‍. അലാഗ്‌നേയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്.

കഴിഞ്ഞ ദിവസം മോഡലും ബോളിവുഡ് താരവുമായ രണ്‍വീര്‍ സിങ്ങ് നടത്തിയ ഫോട്ടോഷൂട്ട് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പേപ്പര്‍ മാഗസിനുവേണ്ടിയാണ് താരം പൂര്‍ണ നഗ്നനായി ക്യാമറക്ക് മുമ്പിലെത്തിയത്. ചിത്രങ്ങള്‍ രണ്‍വീര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എത്തി.