പൃഥ്വിരാജിന്റെ അഭിനയം അത്രപോര…! അലന്‍സിയറിന്റെ വാക്കുകള്‍ വൈറലാകുന്നു.!

നാടക കലയിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ നടനാണ് അലന്‍സിയര്‍. ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ ഇദ്ദേഹത്തിന്റെ അഭിനയത്തിന് നിരവധി ആരാധകരാണ് മലയാള സിനിമയില്‍ ഉള്ളത്. കുറ്റവും ശിക്ഷയുമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ അലന്‍സിയറിന്റെ അഭിനയത്തിന് വലിയ രീതിയുള്ള പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ, മലയാളത്തിലെ യുവതാരനിരയിലെ നടന്മാര കുറിച്ച് പറയുകയാണ് അലന്‍സിയര്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ടോവിനോ തോമസ് എന്ന നടനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇരുമ്പ് എന്നായിരുന്നു അദ്ദേഹം ഉത്തരം പറഞ്ഞത്.

അതേസമയം, പൃഥ്വിരാജിനെ കുറിച്ച് ചോദിച്ചപ്പോള്‍, ക്യാമറുടെ പുറകില്‍ നില്‍ക്കേണ്ട ഒരു പ്രതിഭയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നിലും പൃഥ്വിരാജ് സൂപ്പറല്ലേ എന്ന അവതാരികയുടെ ചോദ്യത്തിന് മുന്നില്‍ അത്രപോര എന്നാണ് അലന്‍സിയര്‍ പറഞ്ഞത്. പൃഥ്വിരാജ് എന്ന നടനെ മാത്രമാണ് തനിക്കിഷ്ടം എന്നും അലന്‍സിയര്‍ പറയുന്നു.

പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് അലന്‍സിയര്‍ പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയി മാറുന്നത്. ലൂസിഫര്‍, ബ്രോഡാഡി എന്നീ രണ്ട് സിനിമകളാണ് പൃഥ്വിരാജ് സംവിധാനം ചെയ്തത്. കന്നി സംവിധാനം എന്ന നിലയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായ ലൂസിഫര്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

Previous articleഒരു ജോലിയുമില്ലാതെ വിമര്‍ശിക്കുന്നവര്‍ക്ക് ‘പുട്ടും മുട്ടക്കറിയും’ ഡെഡിക്കേറ്റ് ചെയ്ത് അമൃത സുരേഷ്!
Next articleവിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നടന്‍ നാളെ തിരിച്ചെത്തും