‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കമന്റ് ചെയ്താലേ ചിത്രം കാണൂ എന്ന് ആരാധിക!! ഞെട്ടിച്ച് മറുപടിയുമായി താരലോകം

ഇഷ്ട താരങ്ങളുടെ കമന്റ് ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ട്രെന്‍ഡിങാണ്. പഠിക്കണമെങ്കില്‍ താരം കമന്റ് ചെയ്യണമെന്നും നാട്ടിലേക്ക് വരണമെങ്കില്‍ ഇഷ്ടതാരം കമന്റ് ചെയ്യണം എന്നൊക്കെ പറഞ്ഞാണ് പോസ്റ്റുകള്‍ നിറയുന്നത്. വിജയ്‌ദേവരക്കൊണ്ട ഫാന്‍ ആണ് ട്രെന്‍ഡിന് തുടക്കമിട്ടത്.…

ഇഷ്ട താരങ്ങളുടെ കമന്റ് ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ട്രെന്‍ഡിങാണ്. പഠിക്കണമെങ്കില്‍ താരം കമന്റ് ചെയ്യണമെന്നും നാട്ടിലേക്ക് വരണമെങ്കില്‍ ഇഷ്ടതാരം കമന്റ് ചെയ്യണം എന്നൊക്കെ പറഞ്ഞാണ് പോസ്റ്റുകള്‍ നിറയുന്നത്. വിജയ്‌ദേവരക്കൊണ്ട ഫാന്‍ ആണ് ട്രെന്‍ഡിന് തുടക്കമിട്ടത്. ആരാധികയ്ക്ക് വിജയ് ദേവരക്കൊണ്ട തന്നെ കമന്റും ചെയ്തിരുന്നു. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ആലിയ ഭട്ട് എന്നിവരുടെയെല്ലാം ആരാധകര്‍ പോസ്റ്റുമായി എത്തിയിരുന്നു.

ഇപ്പോഴിതാ, ആല്‍ഫിയ ഇല്യാസ് എന്ന പെണ്‍കുട്ടിയുടെ റീല്‍സാണ് വൈറലാകുന്നത്. ‘മഞ്ഞുമ്മല്‍ ബോയ്‌സിലെ ആരെങ്കിലും ഒരാള്‍ കമന്റ് ചെയ്താലേ ഈ ചിത്രം താന്‍ കാണൂ എന്നായിരുന്നു റീലില്‍ ആല്‍ഫിയ പറഞ്ഞത്.

എന്നാല്‍ ഒരാളുടെ കമന്റ് ആഗ്രഹിച്ച് ആല്‍ഫിയയ്ക്ക് താരലോകം ഒന്നടങ്കം തന്നെ കമന്റിട്ടിരിക്കുകയാണ്. ”ഹേ ആലിയ, പോയി സിനിമ കാണൂ. നിങ്ങള്‍ നിരാശരാകില്ല” എന്ന മറുപടിയുമായി ടീം മഞ്ഞുമ്മല്‍ ബോയ്‌സ് എല്ലാവരും എത്തി. ചന്തു സലിം കുമാര്‍, പറവ ഫിലിംസ്, ജീന്‍ പോള്‍ ലാല്‍, വിഷ്ണു രഘു എന്നിവരെല്ലാം ആല്‍ഫിയയുടെ റീല്‍സിന് കമന്റുമായി എത്തി. താഴെ കമന്റു ചെയ്തിട്ടുണ്ട്.

താരങ്ങള്‍ മാത്രമല്ല സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറും ആല്‍ഫിയയുടെ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. കമന്റുകളെത്തിയതോടെ തനിക്കു ‘ലോട്ടറി അടിച്ചു’വെന്നും പറഞ്ഞ് ആല്‍ഫിയ റിലീലെത്തി.

തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയുടെ കമന്റിട്ടാലെ പഠിയ്ക്കൂ എന്ന് പറഞ്ഞ് വിഡിയോ പങ്കുവച്ച വിദ്യാര്‍ഥിനികള്‍ക്ക് താരം സര്‍പ്രൈസ് നല്‍കിയിരുന്നു. മികച്ച മാര്‍ക്ക് നേടിയാല്‍ താരം നേരില്‍ കാണാനെത്തുമെന്നും അറിയിച്ചിരുന്നു. പിന്നീട് ടൊവിനോ തോമസ് കമന്റ് ചെയ്താലേ ഞാന്‍ പഠിക്കൂ’ എന്ന അടിക്കുറിപ്പോടെ താഹ എന്ന യുവാവും വീഡിയോയുമായി എത്തിയ. ‘പോയിരുന്ന് പഠിക്ക് മോനേ’ ടൊവിനോയും മറുപടി നല്‍കി. പ്രവാസി യുവാവ് ബേസില്‍ കമന്റിട്ടാലെ നാട്ടിലേക്ക് വരൂ എന്നും പറഞ്ഞ് വീഡിയോ ഇട്ടതും വൈറലായിരുന്നു. ‘മകനേ മടങ്ങി വരൂ’ എന്നായിരുന്നു വീഡിയോയ്ക്ക് ബേസില്‍ നല്‍കിയ മറുപടി.