നാളെ കരയേണ്ടി വന്നാലോ എന്ന് പേടിച്ച് ഇന്ന് ചിരിക്കാതെ ഇരിക്കരുത്… സ്വയം സന്തോഷിക്കാതെ വേറെ ആരെയും സന്തോഷിപ്പിക്കാനാവില്ല- അശ്വതി ശ്രീകാന്ത്

റേഡിയോ ജോക്കിയില്‍ നിന്നും അവതാരകയായും നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം ഷോയിലൂടെ താരം നടിയായും ശ്രദ്ധേയായി. താരത്തിന് നിരവധി ആരാധകരുണ്ട്. സോഷ്യലിടത്ത് സജീവമാണ് താരം, ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.…

റേഡിയോ ജോക്കിയില്‍ നിന്നും അവതാരകയായും നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം ഷോയിലൂടെ താരം നടിയായും ശ്രദ്ധേയായി. താരത്തിന് നിരവധി ആരാധകരുണ്ട്. സോഷ്യലിടത്ത് സജീവമാണ് താരം, ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു അശ്വതി പിറന്നാള്‍ ആഘോഷിച്ചത്. താരം പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ‘ഇന്നത്തെ ഞാന്‍, പഴയ പതിനഞ്ചുകാരിയായ എന്നെ കണ്ടാല്‍ എന്തൊക്കെയാവും പറയുക’ എന്ന ചോദ്യത്തിന് ഉത്തരമായിട്ട് താരം നീണ്ട കുറിപ്പാണ് പങ്കിട്ടിരിക്കുന്നത്.

‘അച്ഛനും അമ്മയും ഉള്‍പ്പെടെ സകലരുടെയും അഭിപ്രായങ്ങളും ഇഷ്ടങ്ങളും നാളെ മാറും. അവനവന്റെ ബോധ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചു കൂടി വേണം തീരുമാനങ്ങള്‍ എടുക്കാന്‍. സമയമെന്ന് പറയുന്നത് ആയുസാണ്. ആ ബോധത്തോടെ വേണം അതൊരാള്‍ക്ക് കൊടുക്കാനും തിരിച്ചു വാങ്ങാനും എവിടെയും ചിലവാക്കാനും. എല്ലാവരെയും സന്തോഷിപ്പിച്ചിട്ട്, എല്ലാവരെക്കൊണ്ടും നല്ലത് പറയിപ്പിച്ചിട്ട് ജീവിക്കാമെന്ന് കരുതണ്ട, അത് നടക്കില്ലെന്നും താരം പറയുന്നു.

കണ്ണടച്ച് തുറക്കുമ്പോള്‍ ലോകം മാറും, മനുഷ്യര്‍ മാറും, ശരിയും തെറ്റും മാറും, നമുക്കും മാറാന്‍ പറ്റണം. മാറ്റത്തിലാണ് ജീവിതത്തിന്റെ സൗന്ദര്യം. ഇന്ന് ഏറ്റവും വിലയുള്ളതെന്ന് തോന്നുന്ന പലതും അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത് തീര്‍ത്തും അപ്രസക്തമാവാന്‍ ഇടയുണ്ട്. വ്യക്തികള്‍ പോലും. നമ്മുടെ ഒരു സമയത്തെ അറിവും ബോദ്ധ്യവും അനുഭവ സമ്പത്തും വച്ചെടുക്കുന്ന ഒരു തീരുമാനം പിന്നീട് ഒരു സമയത്ത് തെറ്റായെന്ന് വരാം. എന്ന് വച്ച് സ്വയം കുറ്റപ്പെടുത്തി സമയം കളയരുത്. മറ്റുള്ളവരോട് എന്ന പോലെ അവനവനോടും ക്ഷമിക്കാന്‍ പഠിക്കണം.
Aswathy-Sreekanth-(24)
നാളെ കരയേണ്ടി വന്നാലോ എന്ന് പേടിച്ച് ഇന്ന് ചിരിക്കാതെ ഇരിക്കരുത്. സ്വയം സന്തോഷിക്കാതെ വേറെ ആരെയും സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. സന്തോഷമുള്ള മനുഷ്യര്‍ക്കേ അത് പങ്കു വയ്ക്കാന്‍ കഴിയു. എന്നിങ്ങനെയാണ് അശ്വതി കുറിച്ചത്.

ഇത് അശ്വതി ശ്രീകാന്തിന്റെ മൊഴിമുത്തുകള്‍ ഒന്നുമല്ല, പലരും അനുഭവിച്ചതും തിരിച്ചറിഞ്ഞതും എഴുതി വച്ചതും പറഞ്ഞതുമായ കാര്യങ്ങളില്‍ എനിക്ക് ഏറ്റവും റിലേറ്റ് ചെയ്യാന്‍ പറ്റിയ കാര്യങ്ങള്‍ മാത്രമാണ് എന്ന ഒരു ഡിസ്‌ക്ലൈമറും കുറിച്ചാണ് താരത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.