ഭയ്യാ ചെരുപ്പിട്ടു പോകൂ ഫോട്ടോഗ്രാഫറുടെ ചെരുപ്പെടുത്തു നൽകി ആലിയ ഭട്ട്

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. പോവുന്നിടത്തെല്ലാം ആലിയാഭട്ടിനെയും ഭർത്താവാ രണ്ബീർകപൂറിനെയിം പിന്തുടർന്ന് പാപ്പരാസികളും എത്താറുണ്ട്. പക്ഷെ ഇവരോടൊക്കെ ആലിയ വളരെ സ്നേഹത്തോടെയും അനുതാപത്തോടെയുമാണ് പെരുമാറുന്നതും. താര ജാടയൊട്ടുമില്ലാത്ത സെലിബ്രിറ്റി ആയാണ് ആലിയ ഭട്ടിനെ എല്ലാവരും കാണുന്നത്. ആലിയയുടെ വിനയവും ലാളിത്യവും ഒരുപാട് ചർച്ചയായിട്ടുമുണ്ട് സമൂഹമാധ്യമങ്ങളിൽ. സമാനമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. കഴിഞ്ഞ ദിവസം ‘അമ്മയും സഹോദരിയുമൊപ്പം ഭക്ഷണം കഴിക്കാനിരിങ്ങിയതാരുന്നു ആലിയ ഭട്ട്. ഭക്ഷണ കഴിച്ച്റസ്റ്ററന്റിൽ നിന്നും പുറത്തിറങ്ങിയ ആലിയ ഭട്ടിന് ചുറ്റും ഫോട്ടോഗ്രാഫർമാർ വളഞ്ഞു.

ഫോട്ടോഗ്രാഫര്മാര്ക്കിടയിലൂടെ കഷ്ടപ്പെട്ട് കാറിനടുത്തേക്ക് നടക്കുന്ന ആലിയയെ നമുക്ക് വിഡിയോയിൽ കാണാൻ സാധിക്കും. ഇതിനിടയിൽ ആണ് ആരെടെയോ കാലിൽ നിന്നും ഊർന്നു പോയ ഒരു ചെരുപ്പ് ആലിയ കണന്നത്. ചെരുപ്പ് ആരുടേതാണെന്ന് അളിയാ ചോദിക്കുന്നുണ്ട്. ഫോട്ടോ ഗ്രാഫർ മാരുടെ ആരുടേതോ ആയിരുന്നു ആ ചെരിപ്പ്എന്ന് മനസിലാക്കിയപ്പോ അയാൾക്ക് നേരെ എ ചെരുപ്പ് നീട്ടുന്നതും കാണാം. ഭയ്യാ ഈ ചെരുപ്പിട്ട് പോകൂ എന്നാണ് ആലിയ ഭട്ട് പറയുന്നത്. ആലിയ ഭട്ടിന്റെ ഈ പ്രവർത്തിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. ഡൌൺ ടറ്റു എര്ത് ആയ ആലിയ എല്ലാവരോടും എപ്പോഴും നന്നായാണ് പെരുമാറുന്നതെന്നാണ് കമന്റുകൾ. പക്ഷെ ഇങ്ങനെ സ്നേഹത്തോടെ ഒക്കെ പെരുമാറിയിട്ടും എന്തിനാണ് ആളുകൾ ആലിയ ഭട്ടിനെ വിമർശിക്കുന്നത് എന്നാണു ആരാധകർ ചോദിക്കുന്നത്. ആലിയ മറ്റാരും ഇങ്ങനെ ചെയ്യില്ല ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

മാധ്യമപ്രവർത്തകരുമായൊക്കെ നല്ല ബന്ധമാന് ആലിയ ഭട്ടും രൺബീർ കപൂറും സൂക്ഷിക്കുന്നത്. മകൾ റാഹായുടെ ചിത്രങ്ങൾ എടുകാത്തിരിക്കാൻ മാധ്യമ പ്രവർത്തകരെ വീട്ടിലേക്ക് വിളിച്ച അഭ്യര്ഥിച്ചിട്ടുമുണ്ട് ഇരുവരും. രണ്‍വീര്‍ സിങ് ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടേതായി പുറത്തിറങ്ങാനുള്ള സിനിമ . ആലിയ ഭട്ട് യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിലേക്ക് വരുന്നു എന്നതാണ് താരത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ്. ബോളിവുഡിലെ വലിയ ക്രൗഡ് പുള്ളറായ ഫീമെയില്‍ ലീഡാണ് ആലിയ ഭട്ട്. സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, ഷാരൂഖ് ഖാൻ എന്നിവരെപ്പോലെ വൈആര്‍എഫ് സ്പൈ യൂണിവേഴ്‌സിൽ ഒരു സൂപ്പർ ഏജന്റായി ആലിയ ഭട്ടും എത്തുമെന്നു പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. ഇത് ആലിയയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം ആയിരിക്കും എന്നാണ് പേരിടാത്ത ചിത്രത്തെക്കുറിച്ച് വൈആര്‍എഫ് കേന്ദ്രങ്ങളെ ഉദ്ധരിച്ച പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.