ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് വെച്ച് ഇങ്ങനെയൊക്കെ ചെയ്യാമോ..? ആലിയയോട് ആരാധകര്‍..!

ബോളിവുഡ് സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ തിരക്കുള്ള നടിമാരില്‍ പെടുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ആലിയ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകരുടെ മനം കവരുന്നതാണ്. എന്നാല്‍ ഇത്തവണത്തെ ആലിയയുടെ ഫോട്ടോഷൂട്ടിന് ഒരു പ്രത്യേകതയുണ്ട്.

നടി തന്നെയാണ് അത് ക്യാപ്ഷന്‍ വഴി ആരാധകരെ അറിയിച്ചത്… ഭര്‍ത്താവ് അടുത്തില്ലാത്തത് കൊണ്ട് അദ്ദേഹത്തിന്റെ ഓവര്‍കോട്ട് ഞാന്‍ മോഷ്ടിച്ചു എന്നാണ് ആലിയ ഫോട്ടോകള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. രണ്‍ബിര്‍ കപൂറിന്റെ ഓവര്‍കോട്ട് മോഷ്ടിച്ചതുകൊണ്ട് എന്റെ സ്‌റ്റൈലിംഗ് എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നും നടി കുറിയ്ക്കുന്നു. ആരാധകരും ഈ ഫോട്ടോയ്ക്ക് വളരെ രസകരമായ കമന്റുകളാണ് കുറിയ്ക്കുന്നത്… ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് വെച്ച് ഇങ്ങനെയെല്ലാം ചെയ്യാമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

എന്തായാലും കറുപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ ആലിയ കൂടുതല്‍ സുന്ദരി ആയിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് പങ്കുവെച്ചത്. അതേസമയം, ബോളിവുഡ് സിനിമാ ലോകത്തിന്റെ പ്രിയതാര ജോഡികളാണ് ആലിയ ഭട്ടും

രണ്‍ബീര്‍ കപൂറും.. ഇവരുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇവരുവര്‍ക്കും ആദ്യത്തെ കണ്‍മണി വരാന്‍ പോകുന്നതിന്റെ വാര്‍്ത്തകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

Previous article‘ഇന്നാണ് ആ ദിനം’; പ്രിയതമയ്ക്ക് ആശംസകളുമായി പൃഥ്വിരാജ്
Next articleഇത് അനശ്വരതയിലേക്ക് ആലേഖനം ചെയ്യപ്പെടുന്ന ഒരു നിമിഷമാണ്…! മാധവനെ അഭിനന്ദിച്ച് രജനികാന്ത്!