എന്റെ പ്രൊഫൈലിൽ നിന്ന് വരുന്ന മെസ്സേജുകൾക്കും പോസ്റ്റുകൾക്കും ഞാൻ ഉത്തരവാദിയല്ല, കാരണം!

ഗപ്പി എന്ന സിനിമയിൽ കൂടി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നന്ദന വർമ്മ, ഇപ്പോൾ ബ്ലോക്ക് ബസ്റ്റർ ആയി മാറിയ അഞ്ചാം പതിര എന്ന സിനിമയിലും നന്ദന വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.…

ഗപ്പി എന്ന സിനിമയിൽ കൂടി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നന്ദന വർമ്മ, ഇപ്പോൾ ബ്ലോക്ക് ബസ്റ്റർ ആയി മാറിയ അഞ്ചാം പതിര എന്ന സിനിമയിലും നന്ദന വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായും താരം എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് നന്ദന.താരങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകാറുണ്ട്, എന്നാൽ മിക്കപ്പോഴും നടികൾ എല്ലാം തന്നെ സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. തനിക്ക് എതിരെ വരുന്ന മോശം കമെന്റുകൾക്ക് അപ്പോൾ തന്നെ തക്ക മറുപടിയും താരം കൊടുക്കാറുണ്ട്. അത്തരത്തിൽ വരുന്ന കമെന്റുകളും താരത്തിന്റെ മറുപടിയും എല്ലാം തന്നെ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരോട് ഒരു നിർദേശവും ആയി എത്തുകയാണ് താരം.

‘എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വരുന്ന പോസ്റ്റുകള്‍ക്കോ കമന്റുകള്‍ക്കോ ഞാന്‍ ഉത്തരവാദിയല്ല. ഏതെങ്കിലും കമന്റ് മൂലം ആര്‍ക്കെങ്കിലും മാനസികമായി വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ഞാനോ എന്റെ ടീമോ അല്ലായിരുന്നു അതിന് ഉത്തരവാദി. എന്റെ പേജിൽ നിന്ന് വരുന്ന കമെന്റുകൾക്കോ പോസ്റ്റുകൾക്കോ ഞാൻ ഉത്തരവാദി അല്ല എന്നും അത്തരത്തിൽ ആർക്കെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഞാൻ മാപ്പ് ചോതിക്കുന്നു’ എന്നും താരം പറഞ്ഞു.

ടോവിനോ തോമസ് ചിത്രം ഗപ്പിയിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ താരം ആരാധക ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.