ദിലീപ് സൂപ്പർസ്റ്റാർ ആയതിന് ശേഷം ആ സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു!

ദിലീപ്-ലാൽജോസ് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം നേടിയവയാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, ചന്തു പൊട്ട്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ എല്ലാം അതിനു ഉദാഹരങ്ങൾ ആണ്. ഈ ചിത്രങ്ങൾ എല്ലാം…

ദിലീപ്-ലാൽജോസ് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം നേടിയവയാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, ചന്തു പൊട്ട്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ എല്ലാം അതിനു ഉദാഹരങ്ങൾ ആണ്. ഈ ചിത്രങ്ങൾ എല്ലാം തന്നെ വാണിജ്യപരമായി വിജയം നേടിയവയും ആണ്. വർഷങ്ങൾ കഴിഞ്ഞിട്ടും  പ്രേഷകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് ഈ ചിത്രങ്ങൾക്ക്. ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്ക്കിയ 2005 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ചാന്ദ്പൊട്ട്. ചിത്രത്തിന്റെ പിന്നിലെ അധികം ആർക്കും അറിയാത്ത ഒരു കഥ തുറന്ന് പറയുകയാണ് ലാൽ ജോസ് ഇപ്പോൾ.

2005 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ചാന്ത്പൊട്ട്. എന്നാൽ അതിനും വർഷങ്ങൾക്ക് മുൻപ് തന്നെ ആ ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾതുടങ്ങിയിരുന്നു . ദിലീപ് സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്താൻ കാത്തിരിക്കുകയാണ് ചിത്രം ചെയ്യാൻ. വളരെ കഴിവുള്ള നടനാണ് ദിലീപ്. അത് തുടക്ക കാലത്തിൽ തന്നെ എനിക്ക് ബോധ്യപ്പെട്ടിരുന്നു. അത് കൊണ്ടാണ് ചാന്ത്പൊട്ട് ദിലീപിനെ കൊണ്ട് തന്നെ ചെയ്യിക്കണം എന്ന് തീരുമാനിച്ചത്. കാരണവും ദിലീപ് അല്ലാതെ മറ്റൊരു നടനും ആ കഥാപാത്രം അവതരിപ്പിക്കാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ കരിയറിന്റെ തുടക്ക കാലത്തിൽ തന്നെ ദിലീപ് ആ റോളിൽ എത്തിയാൽ വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ചിത്രത്തിന് ലഭിക്കില്ല എന്ന ബോദ്യംഉണ്ടായിരുന്നു .

അത് കൊണ്ട് തന്നെ ദിലീപിന്റെ വളർച്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആ ചിത്രം ചെയ്യാൻ. കാരണം അതിൽ അഭിനയിക്കുമ്പോൾ ദിലീപിന് സ്റ്റാർഡം ആവിശ്യമായിരുന്നു. എങ്കിലേ വാണിജ്യപരമായി ചിത്രത്തിന് ലാഭം ഉണ്ടാകു. അത് പോലെ തന്നെ സൂപ്പർ താരമായി ദിലീപ് മാറിയതിന് ശേഷമാണ് ചാന്ത്പൊട്ട് ചിത്രം ഒരുക്കിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ മികച്ച വിജയം തന്നെയാണ് ചിത്രം നേടിയത്. ഇന്നും ദിലീപ് അല്ലാതെ മറ്റൊരു താരത്തിന് ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാള സിനിമയിൽ കഴിയില്ല എന്നാണ് ലാൽജോസ് പറഞ്ഞത്.