ഒടുവിൽ എലീനയുടെ പ്രണയം പൂവണിയുന്നു, വിവാഹ വാർത്ത പുറത്ത് വിട്ട് താരം!

Alina-Padikkal-Marriage
Alina-Padikkal-Marriage

ഭാര്യ എന്ന പരമ്പരയിലൂടെ മലയാള മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിലെത്തിയ താരമാണ് എലീന. അവതാരകയായും നടിയായുമൊക്കെ തിളങ്ങിയ താരം ബിഗ് ബോസ് ഷോയിലും എത്തിയിരുന്നു. ഷോയിൽ വെച്ച് മറ്റൊരു മത്സരാർത്ഥിയായ ഫക്രുവുമായി താരം പ്രണയത്തിൽ ആണെന്ന തരത്തിലെ ഗോസിപ്പുകളും ഉയർന്നു വന്നിരുന്നു. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം എലീന ഈ വാർത്ത നിരസിച്ചിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഇങ്ങനെയൊക്കെ വാർത്ത പ്രചരിക്കുന്നതിൽ വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു.

Alina Padikkal
Alina Padikkal

ഒപ്പം തനിക് ഒരു പ്രണയം ഉണ്ടെന്നും താരം പറഞ്ഞിരുന്നു. ‘ വീട്ടുകാർ സമ്മതിക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. വീട്ടുകാർ സമ്മതിച്ചാൽ കല്യാണം കഴിക്കും. വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും ഇങ്ങനെ തന്നെ കാത്തിരിക്കും. വീട്ടുകാർ സമ്മതിക്കുമെന്നേ, ഞാൻ ഒറ്റമോളല്ലേ? അവർ എത്ര കാലം സമ്മതിക്കാതെയിരിക്കും.? എന്നിട്ട് ഞങ്ങൾ കെട്ടും’ എന്നും എലീന അന്ന് പറഞ്ഞിരുന്നു.

Alina Padikkal
Alina Padikkal

 

ഇപ്പോൾ ഇവരുടെ പ്രണയത്തിനു ഇരു വീട്ടുകാരും ഗ്രീൻ സിഗ്നൽ നൽകിയിരിക്കുകയാണ്. ഇതോടെ തന്റെ പ്രിയതമനെ കുറിച്ചുള്ള വിവരങ്ങളും എലീന പുറത്ത് വിട്ടിരിക്കുകയാണ്. ഞങ്ങൾ രണ്ടുപേരും രണ്ടു വ്യത്യസ്ത മതക്കാർ ആണ്. അത് തന്നെയായിരുന്നു വീട്ടുകാരുടെ പ്രശ്നവും. എന്നാൽ ഇപ്പോൾ അവരുടെ എതിർപ്പുകൾ ഒക്കെ മാറി അവർ ഹാപ്പിയായി. കോഴിക്കോട് സ്വദേശിയായ രോഹിത്ത് നായർ ആണ് തന്റെ ജീവിതപങ്കാളിയാകാൻ പോകുന്നതെന്നും എഞ്ചിനീയറിംഗ് കഴിഞ്ഞു രോഹിത് ഇപ്പോൾ സ്വന്തമായി ബിസിനെസ്സ് നടത്തുകയാണെന്നും എലീന പറഞ്ഞു.

Alina Padikkal
Alina Padikkal

ഇതോടെ താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും. 15 വയസ്സിൽ പ്രണയം തുടങ്ങി, ഇപ്പോൾ അവർ കെട്ടാൻ തീരുമാനിച്ചു എന്നാണ് എലീനയുടെ വീഡിയോയ്ക്ക് സാജൻ സൂര്യ കമെന്റ് ചെയ്തത്. ഇപ്പോൾ ബിഗ് ബോസ് മത്സരാർത്ഥികൾ എലീനയുടെ കല്യാണത്തിനായുള്ള കാത്തിരിപ്പിൽ ആണ്. എല്ലാവരും ഒത്തുചേരാനായുള്ള ഒരു ചടങ്ങാണ് ഇനി എലീനയുടെ കല്യാണം.

Previous articleചക്കപ്പഴത്തിൽ അളിയനായി ഇനി അർജ്ജുൻ ഇല്ല, സീരിയലിൽ നിന്ന് പിന്മാറി താരം!
Next articleഅഹാനയ്ക്ക് മുൻപ് ദിയയുടെ വിവാഹമോ?