അല്ലു അര്‍ജ്ജുന്‍ ബോളിവുഡിലേക്ക്!!! അരങ്ങേറ്റം ഷാരൂഖ് ചിത്രം ജവാനിലൂടെ

ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ തെന്നിന്ത്യയുടെ സൂപ്പര്‍ ഹീറോ അല്ലു അര്‍ജുനും. നടന്‍ ഔദ്യോഗികമായി കരാറില്‍ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിഥി വേഷത്തിലാണ് അല്ലു ജവാനിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്റെ ബോളിവുഡ് അരങ്ങേറ്റ…

ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ തെന്നിന്ത്യയുടെ സൂപ്പര്‍ ഹീറോ അല്ലു അര്‍ജുനും. നടന്‍ ഔദ്യോഗികമായി കരാറില്‍ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിഥി വേഷത്തിലാണ് അല്ലു ജവാനിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരിക്കും ജവാന്‍. 10 മുതല്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വേഷമാണ് അല്ലുവിന്റേത് എന്നാണ് റിപ്പോര്‍ട്ടുള്‍.

ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാത്രമല്ല വിജയ് സേതുപതിയും ചിത്രത്തിലെത്തുന്നുണ്ട്. ദീപിക പദുകോണും ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വന്‍ താരനിര ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്‌ലീയാണ്.

ഇതിനോടകം തന്നെ വന്‍ തുകയ്ക്കാണ് ‘ജവാന്റെ’ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത്. 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.

അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റെഡ് ചില്ലിസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടാണ് ജവാന്‍ എത്തുന്നത്. ജൂണ്‍ രണ്ടിനാണ് ജവാന്‍ തിയ്യേറ്ററില്‍ എത്തുന്നത്.