സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് നസ്രിയ പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായിട്ടാണ് നസ്രിയ തന്റെ അഭിനയം തുടങ്ങുന്നത്, പിന്നീട് താരം നായികാ പദവിയിൽ എത്തി ചേരുകയായിരുന്നു. അവതാരിക ആയും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച “നേരം” എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി. അവിടുന്ന് അങ്ങോട്ട് നസ്രിയയുടെ ദിവസങ്ങൾ ആയിരുന്നു. മലയാളത്തിൽ മാത്രമല്ല, തമിഴിലും നിരവദി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

എന്നാൽ കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആണ് താരം വിവാഹിതയാകുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് കുറച്ച് നാളുകൾ നസ്രിയ വിട്ട് നിന്ന് എങ്കിലും വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. വളരെ സെലക്ടീവ് ആയി മാത്രമേ നസ്രിയ സിനിമകൾ നിറഞ്ഞെടുത്തിട്ടുള്ളു. തെലുങ്കിലും ഇതിനോടകം തന്നെ തന്റെ അരങ്ങേറ്റം നടത്താൻ നസ്‌റിയയ്ക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും താരത്തിന് ആരാധകർ ഏറെ ആണ്. നിരവധി ഫോളോവേഴ്സ് ആണ് താരത്തിന് ഉള്ളത്.

എന്നാൽ കഴിഞ്ഞ ദിവസം നസ്രിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച ഒരു മെസ്സേജ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുനന്ത്. താൻ കുറച്ച് നാളത്തേക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നെല്ലാം തന്നെ ഇടവേള എടുക്കുകയാണ് എന്നും ഇപ്പോൾ അതിനുള്ള സമയം ആണെന്നും നിങ്ങളുടെ സ്നേഹം മിസ് ചെയ്യുമെന്നും എന്നാൽ ഉടൻ തന്നെ തിരികെ വരുമെന്നുമാണ് താരം കുറിച്ചത്. എന്നാൽ എന്താണ് ഇതിന്റെ കാരണം എന്ന് താരം വ്യക്തമാക്കിയിട്ടില്ല. ഇതോടെ നിരവധി ഊഹാപോഹങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് വരുന്നത്. നസ്രിയ ഗർഭിണി ആണോ? കുഞ്ഞിന്റെ ആരോഗ്യത്തെ കരുതിയാണോ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുന്നത് തുടങ്ങി നിരവതി സംശയങ്ങൾ ആണ് ആരാധകർ ഉന്നയിക്കുന്നത്.