അല്ലു അർജുൻ നായകനായി എത്തുന്ന ‘പുഷ്പാ 2 ‘വിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ലീക്കായി, താരത്തിന്റെ ലുക്ക് വൈറൽ 

തെലുങ്ക് താരം അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു പുഷ്പ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചില ചിത്രങ്ങൾ ചോർന്നു  എന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ എത്തുന്നത്, ലീക്കായ താരത്തിന്റെ  പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ…

തെലുങ്ക് താരം അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു പുഷ്പ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചില ചിത്രങ്ങൾ ചോർന്നു  എന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ എത്തുന്നത്, ലീക്കായ താരത്തിന്റെ  പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അല്ലുവിന്റെ സ്ത്രീ കഥപാത്രം രീതിയിലുള്ള ചിത്രങ്ങളാണ് വൈറൽ ആകുന്നതും. ചിത്രത്തിന്റെ പോസ്റ്ററിലും സാരി ഉടുത്ത അല്ലുവിന്റെ ചിത്രമായിരുന്നു ഉള്ളത്. സുകുമാർ സംവിധാനം ചെയ്യ്ത പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്

ചിത്രത്തിന്റെ ആദ്യ ഭാഗം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിച്ചത്. ഈ സിനിമയിൽ അഭിനയത്തിന് അല്ലുവിനെ ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്യ്തു. പുഷ്പ 2 വി ന്റെ ‘  റിലീസ് തീയതിആഗസ്റ്റ് 15ന് ആണ് ,ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് നടന്റെ ഈ ചിത്രങ്ങൾ ലീക്ക് ആയത്, ഈ സിനിമയിലെ അല്ലുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്ർ തന്നെ സ്ത്രീ വേഷമായിരുന്നു, ഇപ്പോൾ അതേവേഷം തന്നെയാണ് നടന്റെ പുറത്തുവന്നതും

ആന്ധ്രയിലെ ‘ഗംഗമ്മ തല്ലി’ എന്ന ആചാരത്തിന്‍റെ ഭാഗമായി ആണുങ്ങള്‍ പെണ്‍വേഷം കെട്ടാറുണ്ട്. അത് ഈ ചിത്രത്തിലും  ഒരു പ്രധാന രംഗമായി തന്നെ വരുന്നുണ്ട്.  ഗംഗമ്മ തല്ലി’യെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്ന ഈ ചിത്രവും. ബോഡി പെയിന്റും പട്ടുസാരിയും, കമ്മലും വളകളും, മോതിരങ്ങളും ധരിച്ചാണ് ഫസ്റ്റ്‌ലുക്കില്‍ അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടത്.