തൊട്ടാൽ പൊട്ടിത്തെറിക്കുന്ന ഡെവിൾ ലേഡിയെ പ്രണയിക്കുന്ന ആ ഒരാൾ! പ്രിയ ജോഡികളുടെ അസല് പ്രകടനം, ട്രെയിലർ

‘എവർഗ്രീൻ കോംബോ’ മീര ജാസ്മിനും – നരേനും ഒന്നിച്ചെത്തുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ വൻ ഹിറ്റ്. ബ്ലൂ മൌണ്ട് പ്രൊഡക്ഷന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട്, എന്നിവർ…

‘എവർഗ്രീൻ കോംബോ’ മീര ജാസ്മിനും – നരേനും ഒന്നിച്ചെത്തുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ വൻ ഹിറ്റ്. ബ്ലൂ മൌണ്ട് പ്രൊഡക്ഷന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട്, എന്നിവർ ചേർന്ന് നിർമ്മിച്ചു , എം പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്ത് ഡിസംബർ 29 ന് റിലീസിനെത്തും. മികച്ച അഭിപ്രായമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. ഒരു റൊമാൻറിക് കോമഡി എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മീരയും നരേനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരിടവേളയ്ക്ക് ശേഷം മകള്‍ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന്‍ സിനിമ ലോകത്തേക്ക് തിരിച്ചുവന്നത്. ജയറാം നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാട് ആയിരുന്നു.