ഇത് ഇതിഹാസം: ആര്‍.ആര്‍.ആറിനെ വാനോളം പുകഴ്തി അല്ലു അര്‍ജുനും മഹേഷ് ബാബുവും

ആര്‍.ആര്‍ രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതുചിത്രം ആര്‍.ആര്‍.ആറിന് ആശംസകളുമായി തെന്നിന്ത്യന്‍ താരരാജാക്കന്മാരായ അല്ലു അര്‍ജുനും മഹേഷ് ബാബുവും. ചിത്രം ഗംഭീര സിനിമ ആണെന്നായിരുന്നു അല്ലുവിന്റെ ട്വീറ്റ്. ആര്‍.ആര്‍.ആര്‍ അത് ഒരു ഇതിഹാസമാണെന്ന് മഹേഷ് ബാബുവും ട്വീറ്റ് ചെയ്തു.

അല്ലു അര്‍ജുന്റെ ട്വീറ്റ്:

ആര്‍.ആര്‍.ആര്‍ ടീമിന് ആശംസകള്‍. ഗംഭീര സിനിമ. ഞങ്ങളുടെ അഭിമാനമായ എസ്.എസ്. രാജമൗലിയുടെ വിഷനോട് ആദരവ് തോന്നുന്നു. എന്റെ സഹോദരന്‍ രാംചരണിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അഭിമാനമുണ്ടാക്കുന്നതാണ്. പവര്‍ഹൗസായ എന്റെ ബാവക്കും(ജൂനിയര്‍ എന്‍.ടി.ആര്‍) സ്നേഹം അറിയിക്കുന്നു.’

‘പല തരത്തിലുള്ള സിനിമകളുണ്ട്. പിന്നെ എസ്.എസ്. രാജമൗലി സിനിമകളും. ആര്‍.ആര്‍.ആര്‍ അതൊരു ഇതിഹാസമാണ്. ഗംഭീരമായ ദൃശ്യങ്ങളും സംഗീതവും വികാരങ്ങളുമെല്ലാം അവിശ്വസനീയവും അതിശയിപ്പിക്കുന്നതുമാണ്,’ മഹേഷ് ബാബു ട്വീറ്റ് ചെയ്തു.

Previous article‘സ്‌നേഹം നിങ്ങളെക്കൊണ്ട് ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യിപ്പിക്കും’ പൊട്ടിക്കരഞ്ഞ് മാപ്പ് ചോദിച്ച് വില്‍ സ്മിത്ത്
Next articleഎന്നെ ഒറ്റപ്പെടുത്താന്‍ മുന്നില്‍ നിന്നത് മണിയന്‍പിള്ള രാജു, മഹാനടന്‍ ആണെന്നുകരുതി ഭരിക്കാന്‍ അറിയണമെന്നില്ല: തുറന്നുപറച്ചിലുമായി കൊല്ലം തുളസി