അല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ് !! - മലയാളം ന്യൂസ് പോർട്ടൽ
Film News

അല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ് !!

നടൻ പൃഥ്വിരാജിന്റെ മകൾ അല്ലിയുടെ പിറന്നാൾ ആണിന്ന്. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. മകളുടെ ചിത്രം പങ്കുവെച്ചാണ് താരം ആശസകളുമായി എത്തിയിരിക്കുന്നത്. എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകള്‍, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളര്‍ച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു!

നീ ആശ്ചര്യങ്ങള്‍ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു! ഞാന്‍ നിന്നെ സ്നേഹിക്കുന്നു പെണ്‍കുഞ്ഞേ എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്. സുപ്രിയയും പൃഥ്വിരാജൂം മകളുടെ മുഖം അങ്ങനെ ആരെയും കാണിക്കാറില്ല. പിറന്നാൾ ദിനത്തിൽ ആണ് താരങ്ങൾ മകളുടെ ചിത്രം പുറത്ത് വിടുന്നത്.  താര പുത്രിക്ക് ആശംസകൾ നേർന്ന് ആരാധകരും എത്തിയിട്ടുണ്ട്.

അല്ലിമോള്‍ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. പതിവുപോലെ മുഖം ഇല്ല അല്ലിയുടെ മുഖം കാണാന്‍ സാധിക്കില്ല. വാഗമണില്‍ അവധി ആഘോഷിക്കുന്ന പൃഥ്വിയുടേയും അല്ലിയുടേയും ചിത്രം നേരത്തെ സുപ്രിയ പങ്കുവച്ചിരുന്നു.

 

Trending

To Top
Don`t copy text!