ആരാധകനെ പരസ്യമായി തെറി വിളിച്ച് അല്‍ഫോന്‍സ് പുത്രന്‍!!! മാപ്പ് പറയണമെന്ന് ആരാധകര്‍

മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളൊരുക്കിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. പ്രേമം, നേരം എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ്. അടുത്തിടെയാണ് സംവിധായകന്‍ കരിയര്‍ ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ആരോഗ്യകാരണങ്ങളാല്‍ കരിയര്‍ ഉപേക്ഷിക്കുകയാണെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. തനിക്ക് ഓട്ടിസം…

മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളൊരുക്കിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. പ്രേമം, നേരം എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ്. അടുത്തിടെയാണ് സംവിധായകന്‍ കരിയര്‍ ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ആരോഗ്യകാരണങ്ങളാല്‍ കരിയര്‍ ഉപേക്ഷിക്കുകയാണെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. തനിക്ക് ഓട്ടിസം സ്‌പെക്ട്രല്‍ ഡിസോര്‍ഡര്‍ ആണെന്നായിരുന്നു വിശദീകരണം. കഴിഞ്ഞ വര്‍ഷമിറങ്ങിയ പൃഥ്വിരാജ് നായകനായ ഗോള്‍ഡ് സിനിമയുടെ പരാജയം സംവിധായകനെ രൂക്ഷമായി അലട്ടിയിരുന്നു. ഇപ്പോഴും സിനിമയെ കുറിച്ച് വ്യത്യസ്തമായ പ്രതികരണങ്ങളാണ് നിറയുന്നത്.

അടുത്തിടെയായി വളരെ വിചിത്രമായിട്ടാണ് അല്‍ഫോന്‍സ് സോഷ്യല്‍മീഡിയയില്‍ പ്രതികരിക്കുന്നത്. സംവിധായകന്റെ സോഷ്യല്‍ മീഡിയ ഉപയോഗം വലിയ വിമര്‍ശനങ്ങളാണുണ്ടാക്കുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ആരാധകന്റെ കമന്റിനുള്ള അല്‍ഫോന്‍സിന്റെ മറുപടിയാണ് വൈറലാകുന്നത്.
Alphonse Puthren
ഒരു ആരാധകനെ പരസ്യമായി തെറി പറഞ്ഞിരിക്കുകയാണ് അല്‍ഫോന്‍സ്. ഇന്‍സ്റ്റാഗ്രാമിലെ ഒരു കമന്റായിട്ടാണ് അല്‍ഫോന്‍സ് ആരാധകനെ തെറി പറയുന്നത്. അല്‍ഫോന്‍സിന്റെ പോസ്റ്റിന് താഴെ ആരാധകന്‍ കമന്റ് ചെയ്തിരുന്നു. കിളി എവിടെയോ പാറി പറന്നിട്ടുണ്ട് എന്നായിരുന്നു അല്‍ഫോന്‍സിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഒരു ആരാധകന്‍ കമന്റ് ചെയ്തത്.

ഇതിന് മറുപടിയായിട്ടായിരുന്നു കേട്ടാല്‍ അറയ്ക്കുന്ന തെറിയുമായി സംവിധായകന്‍ എത്തിയത്. ‘ഇറങ്ങിപ്പോടാ എന്റെ ഇന്‍സ്റ്റാഗ്രം പേജില്‍ നിന്ന്. ഇനി ഇത്തരം കമന്റിട്ടാല്‍ നിന്നെ വീട് കണ്ടുപിടിച്ച് വന്ന് ഞാന്‍ തല്ലും’ എന്നാണ് അശ്ലീല പരാമര്‍ശങ്ങളും ചേര്‍ത്ത് അല്‍ഫോന്‍സ് കമന്റിട്ടിരിക്കുന്നത്.

അതേസമയം വലിയ വിമര്‍ശമാണ് സംവിധായകന് നേരെ ഉയരുന്നത്. ഒരു സംവിധായകന്‍ പരസ്യമായി പറയാന്‍ പറ്റുന്ന കാര്യമല്ല അല്‍ഫോന്‍സിന്റെ ഭാഗത്തുനിന്നുണ്ടായത്. അല്‍ഫോന്‍സ് മാപ്പ് പറയണമെന്നൊക്കെയാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.