മേക്കപ്പ് ഇട്ടതിനു ശേഷം തനിക്ക് ആകഥപാത്രം നഷ്ട്ടപെട്ടു! നഷ്‌ടപ്പെട്ട വില്ലൻ വേഷത്തെ കുറിച്ച് ;ഷാജോൺ  

മലയാളികൾക്ക് സുപരിചിതനായ നാടനാണ് കലാഭവന്‍ ഷാജോണ്‍. മലയാള സിനിമയിൽ സഹനടനായും വില്ലനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി വേദികളിൽ നിന്നാണ് ഷാജോൺ വെള്ളിത്തിരയിലേക്ക് എത്തിയത്. കലാഭവന്‍ മണിയുടെ ഡ്യൂപ്പായിട്ടായിരുന്നു തുടക്കം. പിന്നീട് കോമഡി…

മലയാളികൾക്ക് സുപരിചിതനായ നാടനാണ് കലാഭവന്‍ ഷാജോണ്‍. മലയാള സിനിമയിൽ സഹനടനായും വില്ലനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി വേദികളിൽ നിന്നാണ് ഷാജോൺ വെള്ളിത്തിരയിലേക്ക് എത്തിയത്. കലാഭവന്‍ മണിയുടെ ഡ്യൂപ്പായിട്ടായിരുന്നു തുടക്കം. പിന്നീട് കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ കാലുറപ്പിച്ചു. തുടർന്ന് ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളായി മാറുകയായിരുന്നു ഹാസ്യ കഥാപാത്രങ്ങളില്‍ നിറഞ്ഞ് നിന്ന നടന്‍ കലാഭവന്‍ ഷാജോണിന്റെ കരിയര്‍ മാറിയത് ദൃശ്യം എന്ന ചിത്രത്തിലൂടെയാണ്. സഹദേവന്‍ എന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ തിളങ്ങാന്‍ നടന് സാധിച്ചുവെന്ന് വേണം പറയാന്‍. അവിടുന്നിങ്ങോട്ട് ശക്തമായ കഥാപാത്രങ്ങളാണ് ഷാജോണിനെ തേടി എത്തിയിരുന്നത്. ഇപ്പോള്‍ അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലൂടെ മലയാളത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ താനും അഭിനയിക്കാന്‍ ഒരുങ്ങിയതിനെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മേക്കപ്പ് ഇട്ട് നോക്കിയതിന് ശേഷവും കഥാപാത്രം നഷ്ടപ്പെട്ടതിനെ പറ്റി ഷാജോണ്‍ വെളിപ്പെടുത്തിയത്.

നമ്മളെ അഭിനയിക്കാന്‍ പ്ലാന്‍ ചെയ്തിട്ട് മാറി പോയ കഥാപാത്രങ്ങളുണ്ടെന്നാണ് ഷാജോണ്‍ പറയുന്നത്. ഞാനിത് വരെ ഒരു അഭിമുഖത്തിലും പറയാത്തൊരു കഥ പറയാം. കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ സായി കുമാര്‍ ചെയ്ത വാസു എന്ന കഥാപാത്രം ചെയ്യാനിരുന്നത് ഞാനാണ്. അതില്‍ പോയിട്ട് എന്റെ മേക്കപ്പ് ടെസ്റ്റ് വരെ നടത്തിയതാണ്. പട്ടണം റഷീദിക്കയാണ് മേക്കപ്പ്. ദിലീപേട്ടന്‍ പറഞ്ഞിട്ടാണ് ഞാന്‍ അതിലേക്ക് പോകുന്നത്. ശശാങ്കന്‍ സാറായിരുന്നു അതിന്റെ സംവിധായകന്‍. എന്റെ പേര് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആദ്യം മനസിലായില്ല. എന്നെ നേരില്‍ കണ്ടതിന് ശേഷം ഓ ഇയാളായിരുന്നോ. നിങ്ങളെ എനിക്കറിയാം. ഈ വേഷത്തിന് ഇയാള്‍ മതി, ഓക്കെയാണെന്നാണ് പറഞ്ഞത്. ഞാനിത് ദിലീപേട്ടനെ വിളിച്ച് പറയുകയും ചെയ്തു. മാത്രമല്ല എനിക്ക് മേക്കപ്പ് ഇടുകയും കോസ്റ്റിയൂമര്‍ വന്ന് വസ്ത്രത്തിന്റെ അളവ് എടുക്കുകയും ചെയ്തു. അന്ന് ഭയങ്കര സന്തോഷത്തോടെയാണ് ഞാന്‍ വീട്ടിലേക്ക് പോയത്. അത് കഴിഞ്ഞിട്ട് എന്തോ അതില്‍ നിന്നും വിളിയൊന്നും വന്നില്ല.

ദിലീപേട്ടനെ വിളിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അതിലെന്തോ ഒരു ചെയിഞ്ച് വന്നേടാ.. കുഴപ്പമില്ല. നമുക്ക് വേറെ ഒരു പടത്തില്‍ റെഡിയാക്കാമെന്ന് പറഞ്ഞു. ഞാനങ്ങനെ സങ്കടപ്പെടുന്ന ആളല്ല. അത് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് വിഷമം ഒന്നുമില്ല. കുറച്ച് ദിവസം എനിക്ക് സങ്കടം ഉണ്ടായിരുന്നു. പക്ഷേ അത് കഴിഞ്ഞ് റഷീദിക്ക എനിക്ക് സായി ചേട്ടന്റെ ഒരു ഫോട്ടോ കാണിച്ചു. ആ കഥാപാത്രത്തിന്റെ ഗെറ്റപ്പ് ആയിരുന്നു. അത് കണ്ടപ്പോള്‍ സായി ചേട്ടന്‍ തന്നെയാണ് ആ കഥാപാത്രം ചെയ്യേണ്ടതെന്ന് എനിക്ക് മനസിലായി. ഞാന്‍ ചെയ്തിരുന്നെങ്കില്‍ വേറൊരു സ്റ്റൈലായി പോയേനെ. പക്ഷേ സായി ചേട്ടന്റെ ആ ഒരു ഗെറ്റപ്പും അഭിനയവുമൊക്കെ മനോഹരമായെന്ന് എനിക്ക് തന്നെ തോന്നി. ഇതുപോലെ നമ്മളെ പ്ലാന്‍ ചെയ്ത് വെച്ചിട്ട് മാറി പോയ വേറെയും സിനിമകളുണ്ട്. എന്റെ ഓര്‍മ്മയിലുള്ളതാണ് ഇപ്പോള്‍ പറഞ്ഞത്. അങ്ങനൊയൊക്കെ സംഭവിക്കും. അതോര്‍ത്ത് വിഷമിച്ചിരുന്നിട്ട് കാര്യമില്ല. നമുക്ക് വരാനുള്ളതാണെങ്കില്‍ വരുമെന്നാണ് കലാഭവന്‍ ഷാജോണ്‍ പറയുന്നത്. എല്ലാ ഫീല്‍ഡിലും ഉള്ളത് പോലെ സിനിമയിലും റിസ്‌കുണ്ട്. പിന്നെ നമ്മളെ സംബന്ധിച്ചുള്ള ഗുണമെന്താണെന്ന് പറഞ്ഞാല്‍ നമ്മള്‍ ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നു എന്നതാണ്. സക്‌സസ് കുറച്ച് വൈകിയാലും നമുക്ക് പ്രതീക്ഷിക്കാം. എന്നെങ്കിലും നമുക്കെത്താന്‍ സാധിക്കും. പിന്നെ ഇങ്ങനെയല്ല ചെയ്യേണ്ടതെന്നും ഇതിനും അപ്പുറമുള്ള റോള്‍ നമുക്ക് വരുമെന്നും പ്രതീക്ഷിക്കാം. കുറേ പേര്‍ അതിലേക്ക് എത്തുന്നുണ്ട്. ചിലര്‍ക്ക് കാലതാമസം വന്നേക്കാം. നൂറ് ശതമാനം ഇതിനോട് ആത്മാര്‍ഥത കാണിക്കുന്നവര്‍ക്ക് തീര്‍ച്ചയായും സിനിമ തരും