ആ കഴിവ് എനിക്ക് അത് വരെ ഇല്ലായിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെ അല്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ കഴിവ് എനിക്ക് അത് വരെ ഇല്ലായിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെ അല്ല!

amala paul about life

വിവാദങ്ങളുടെ നായികയായ അമല എപ്പോഴും. അഭിനയിച്ച എല്ലാ സിനിമകളിലും  തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടിയാണ് അമല. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആർഭാടപൂർവ്വം നടത്തിയ വിവാഹം ആയിരുന്നു സംവിധായകൻ എ എൽ വിജയിയുടെയും നടി അമല പോളിന്റെയും. ദീർഘനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവർ വിവാഹിതർ ആയത്. എന്നാൽ കുറച്ച് നാളത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇവർ വിവാഹമോചനം നേടുകയായിരുന്നു.  വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് വന്ന താരം ഒരുപിടി നല്ല ചിത്രങ്ങളുമായി ഇപ്പോൾ വീണ്ടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ അമല പോൾ നായികയായ തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ താരത്തിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതിനെയൊക്കെ സധൈര്യം നേരിടാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായ വിജയങ്ങൾ കുറിച്ചും പരാചയങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം ഇപ്പോൾ.

Amala Paul's Viral Relpy

Amala Paul’s Viral Relpy

രണ്ടായിരത്തി പത്തൊൻപത് വരെ എന്റെ ജീവിതത്തിൽ വളരെ മോശം സമയം ആയിരുന്നു. സിനിമയേയും ജീവിതത്തെയും വേർതിരിച്ച് കാണാൻ ഉള്ള കഴിവ് എനിക്ക് അത് വരെ ഇല്ലായിരുന്നു. ഇതിന്റെ പേരിൽ എനിക്ക് ഒരുപാട് മോശം അനുഭവങ്ങളും ജീവിതത്തിൽ നേരിടേണ്ടി വന്നു. എന്നാൽ അതിന് ശേഷം കാര്യങ്ങൾ ഒന്നും അങ്ങനെ അല്ല. അനുഭവങ്ങളിൽ കൂടി ഞാൻ എന്റെ വ്യക്തി ജീവിതത്തെയും സിനിമ ജീവിതത്തെയും വേർതിരിച്ച് കാണാൻ പഠിച്ചു. അത് കൊണ്ട് തന്നെ എന്റെ പപ്പയുടെ മരണം പോലും എനിക്ക് സംയോചിതമായി നേരിടാൻ കഴിഞ്ഞു.amala-paul

കുറച്ച് നാളുകൾക്ക് മുൻപ് വരെ എന്റെ സ്വകാര്യ ജീവിതം മറ്റുള്ളവർക്ക് മുന്നിൽ ഒരു തുറന്ന പുസ്തകം ആയിരുന്നു. മറച്ച് വെയ്ക്കാൻ ഒരു സ്വകാര്യതകളും എനിക്ക് അന്ന് ഇല്ലാത്തത് പോലെ തോന്നിയിരുന്നു. ആ സത്യം ഞാൻ തിരിച്ചറിഞ്ഞപ്പോൾ എനിക്ക് ഞാൻ നഗ്‌ന ആയത് പോലെ തോന്നി. കാരണം  മറ്റുള്ളവരിൽ നിന്ന് മറച്ചു വെയ്ക്കാൻ എനിക്ക് ഒന്നും ഇല്ലാത്തത് പോലെ. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. ഇന്ന് ഞാൻ ജീവിതം എന്തെന്നും സിനിമ എന്തെന്നും തിരിച്ചറിഞ്ഞു പെരുമാറാൻ പഠിച്ചുവെന്നും താരം പറഞ്ഞു.

 

 

 

 

 

 

 

Trending

To Top