മലയാളത്തിന്റെ പ്രിയ താരമാണ് നടി അമല പോള്‍. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അമല പോളിന്റെ വിവാഹം. ഇപ്പോഴിതാ താരം ആദ്യത്തെ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. അമല തന്നെയാണ് ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവച്ചത്. സുഹൃത്തായ ജഗദ് ദേശായിയാണ് താരത്തിനെ വിവാഹം കഴിച്ചത്.
മകള്‍ക്ക് വിശേഷമായതോടെ മുത്തശ്ശിയാവാന്‍ തയ്യാറെടുക്കുകയാണ് അമ്മ ആനീസ് പോള്‍. മകള്‍ക്ക് വിശേഷം ഉണ്ടെന്നറിഞ്ഞത് മുതല്‍ അവള്‍ക്കായി താന്‍ ചെയ്തു കൊടുക്കേണ്ട ഓരോ കാര്യത്തിലും ശ്രദ്ധാലുമാണ് ആനീസ്. അമല തന്നെയാണ് അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇന്റര്‍നെറ്റില്‍ ഗര്‍ഭിണികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ കണ്ടും കേട്ടും പഠിക്കുകയാണ് അമ്മയെന്ന് അമല പോള്‍ പറയുന്നു. വീട്ടിലേക്ക് വരാനിരിക്കുന്ന കുഞ്ഞ് അതിഥിക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയാണ് അമ്മ. മൊബൈലില്‍ ഇക്കാര്യങ്ങള്‍ നോക്കുന്ന അമ്മയുടെ വീഡിയോ സഹിതമാണ് അമല പോസ്റ്റ് പങ്കുവച്ചത്.
‘ഇതാണ് എന്റെ അമ്മയുടെ അവസ്ഥ. ഗര്‍ഭധാരണ സമയത്ത് കണ്ടിരിക്കേണ്ട വിഡിയോകള്‍ ധാരാളമായി കാണുകയും ആവശ്യമുള്ളത് കുറിച്ചെടുക്കുകയും ചെയ്യുകയാണ് അമ്മയുടെ ഇപ്പോഴത്തെ പണി. ഇത് തമാശ തന്നെ’,- എന്ന് പറഞ്ഞാണ് അമലയുടെ പോസ്റ്റ്.
നവംബറില്‍ ആയിരുന്നു അമല പോളിന്റെ വിവാഹം നടന്നത്. ഗുജറാത്ത് സ്വദേശിയായ ജഗത് ഗോവയിലാണ് നിലവില്‍ താമസം. യാത്രകള്‍ക്കിടെയാണ് അമലയും ജഗദും കണ്ടുമുട്ടിയത്. ടൂറിസം മേഖലയിലാണ് ജഗദ് ജോലി ചെയ്യുന്നത്.