എന്റെ പൊക്കിൾ ഇത്രയും സെൻസേഷണൽ ആകുമെന്ന് ഞാൻ കരുതിയില്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ പൊക്കിൾ ഇത്രയും സെൻസേഷണൽ ആകുമെന്ന് ഞാൻ കരുതിയില്ല!

വിവാദങ്ങളുടെ നായികയായ അമല എപ്പോഴും. അഭിനയിച്ച എല്ലാ സിനിമകളിലും  തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടിയാണ് അമല. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആർഭാടപൂർവ്വം നടത്തിയ വിവാഹം ആയിരുന്നു സംവിധായകൻ എ എൽ വിജയിയുടെയും നടി അമല പോളിന്റെയും. ദീർഘനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവർ വിവാഹിതർ ആയത്. എന്നാൽ കുറച്ച് നാളത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇവർ വിവാഹമോചനം നേടുകയായിരുന്നു.  വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് വന്ന താരം ഒരുപിടി നല്ല ചിത്രങ്ങളുമായി ഇപ്പോൾ വീണ്ടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ അമല പോൾ നായികയായ തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ താരത്തിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കാരണം  പോസ്റ്ററിൽ കുറച്ച് ഗ്ലാമര് ആയാണ് താരം എത്തിയത്. ഇപ്പോൾ ഈ വിഷയത്തോടെ പ്രതികരിക്കുകയാണ് അമല.

സത്യത്തിൽ ആ ചിത്രത്തിന്റെ കഥ കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് രണ്ടാമത് ഒന്ന് കൂടി ആലോചിക്കേണ്ടി വന്നില്ല. കാരണം കേട്ടപ്പോൾ തന്നെ എനിക്ക് കഥ ഇഷ്ട്ടം ആയി. എന്റെ കരിയറിൽ ഞാൻ ചെയ്തിട്ടുള്ളവയിൽ മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ഞാൻ അതിന്റെ കാണുന്നത്. എന്നാൽ എന്റെ പൊക്കിൾ ഇത്ര പ്രശ്നങ്ങൾ സിനിമയ്ക്ക് ഉണ്ടാക്കി കൊടുക്കുമെന്ന് ഞാൻ കരുതിയില്ല. ചില കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ പലതും തുറന്നു പറയുകയും തുറന്നു കാണിക്കുകയും വേണം. അത് കഥാപാത്രത്തിന് അത്യാവിഷമായഒന്നാണ് . ഇതും അത്ര മാറ്റർ ഉള്ളായിരുന്നു. എന്നാൽ പോസ്റ്ററിൽ എന്റെ പൊക്കിൾ കാണുന്നത് ഇത്ര സെൻസേഷണൽ ആകുമെന്ന് ഞാൻ കരുതിയില്ല.

വളരെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് അത്. സഹതാരങ്ങളായ ബോബി സിംഹയിൽ നിന്നും പ്രസന്നയിൽ നിന്നുമെല്ലാം നല്ല പിന്തുണയാണ് ലഭിച്ചത്. നമുക്ക് അറിയാത്ത പല കാര്യങ്ങളും അവർ പറഞ്ഞു മനസ്സിലാകുന്നത് വരെ പറഞ്ഞു തരും. പരസ്പരം മനസിലാക്കി ഒരേ മനസ്സോടെയാണ് ഞങ്ങൾ ആ ചിത്രത്തിൽ അഭിനയിച്ചത് എന്നും അത് പോലെയുള്ള പ്രോജെക്റ്റുകൾ ആണ് ഇനിയും ഞാൻ പ്രതീക്ഷിക്കുന്നത് എന്നും അമല പറഞ്ഞു.

Trending

To Top
Don`t copy text!