സീരിയലിൽ നിന്ന് പിന്മാറി റോൻസൺ, കാരണം ഇത്!

മിനിസ്ക്രീൻ സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നായകനാണ് റോണ്‍സണ്‍ വിന്‍സെന്റ്. ഭാര്യ , സീത എന്നീ ജനപ്രിയ്യ സീരിയലുകൾ റോൻസോൺ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. റോണ്‍സന്‍ ഇപ്പോള്‍ അനുരാഗം എന്ന സീരിയലില്‍ ശക്തമായ കഥാപാത്രമായിട്ടാണ്…

മിനിസ്ക്രീൻ സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നായകനാണ് റോണ്‍സണ്‍ വിന്‍സെന്റ്. ഭാര്യ , സീത എന്നീ ജനപ്രിയ്യ സീരിയലുകൾ റോൻസോൺ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. റോണ്‍സന്‍ ഇപ്പോള്‍ അനുരാഗം എന്ന സീരിയലില്‍ ശക്തമായ കഥാപാത്രമായിട്ടാണ് എത്തുന്നത്. ഇത് കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും താരം പ്രധാന വേഷത്തെ അവതരിപ്പിക്കുണ്ട്. തെലുഗു പരമ്പരയായ ബംഗാരുപഞ്ചാരത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് റോൺസൺ ഇപ്പോൾ അവതരിപ്പിച്ച് കൊണ്ട് ഇരിക്കുന്നത്. മലയാളത്തിലേത് പോലെ തന്നെ മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് തെലുങ്ക് പരമ്പരയിൽ നിന്നും ലഭിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പരമ്പര മുന്നേറുകയാണ്. ഇപ്പോഴിതാ ഈ പരമ്പരയിൽ നിന്ന് താരം പിന്മാറുന്നുവെന്ന വാർത്തയാണ് വരുന്നത്. റൊൺസൺ തന്നെയാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്.

“കൊറോണ മറാത്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നും അന്യ സംസഥാനത്തേക്കുള്ള യാത്രകൾ ബുദ്ധിമുട്ടായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ബംഗാരുപഞ്ചാരത്തിൽ അഭിനയിക്കാൻ എത്തുക ബുദ്ധിമുട്ടാണ്. വളരെ സങ്കടത്തോടെയാണ് പിന്മാറുന്നത്. ഭാവിയിൽ ഇതേ ടീമിനൊപ്പം തന്നെ ആഭിനയിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്ക്കും നന്ദി. ദയവായി സുരക്ഷിതർ ആയിരിക്കുക” എന്നാണ് റൊൺസൺ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കൂടി പ്രേക്ഷകരെ അറിയിച്ചത്. താരത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റത്തിൽ ആശങ്ക പങ്കുവെച്ചുകൊണ്ട് ആരാധകരും എത്തിയിരുന്നു.