ആ സിനിമ വൻ പരാജയമായിരുന്നു! ചിത്രം കാണാൻ പോയപ്പോൾ ആകെ അഞ്ചുപേർ മാത്രം അതിൽ നാലുപേരും എന്റെ ഫാമിലി; അമല പോൾ 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് അമല പോൾ, ഇപ്പോൾ താരം തന്റെ കരിയറിന്റെ തുടക്കത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, നീലത്താമരക്ക് ശേഷം തമിഴിൽ…

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് അമല പോൾ, ഇപ്പോൾ താരം തന്റെ കരിയറിന്റെ തുടക്കത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, നീലത്താമരക്ക് ശേഷം തമിഴിൽ റിലീസ് ആയ ആദ്യ ചിത്രം പരാചയപെട്ടപ്പോൾ തനിക്ക് വലിയ നിരാശയാണ് സംഭവിച്ചത്, തന്റെ ആദ്യ തമിഴ് ചിത്രം വീരശേഖരൻ  ആയിരുന്നു, ആ ചിത്രം വലിയ പരാജയമായിരുന്നു സംഭവിച്ചത് അമല പോൾ പറയുന്നു

ആ ചിത്രം കാണാൻ തീയറ്ററിൽ ചെന്നപ്പോൾ അവിടെ ആകെ അഞ്ചുപേർ മാത്രമാണ് ഉള്ളത്, അതും ആ അഞ്ചുപേരിൽ നാല് പേരും എന്റെ കുടുംബക്കാർ, ഞാൻ പപ്പ, മമ്മി, ജിത്തു, പിന്നെ വേറെ ഏതോ ഒരു മനുഷ്യൻ ,തുടക്കത്തിൽ  തന്നെ ഇങ്ങനെ കണ്ടപ്പോൾ വലിയ സങ്കടം തോന്നി നടി പറയുന്നു, എന്നാൽ ആ സങ്കടം മാറിയത് തന്റെ അടുത്ത ചിത്രമായ മൈന ഹിറ്റ് ആയതിനു ശേഷമാന്നും താരം പറയുന്നു

ഞാൻ മൈന ചിത്രം കാണാൻ പോയപ്പോൾ എന്റെ മനസിൽ വീരശേഖരൻ കാണാൻ പോയ ഫീൽ ആയിരുന്നു എന്നാൽ തീയറ്റർ ഹൗസ്സ് ഫുൾ ആയിരുന്നു, ശരിക്കും സന്തോഷം തോന്നി അമല പറയുന്നു, ഇപ്പോൾ നടിയുടെ റിലീസ് ആകാൻ പോകുന്ന പുതിയ ചിത്രം ആടുജീവിതമാണ്,