ഫ്രഞ്ച് കിസ് ആഗ്രഹിച്ച് ജഗത്…നിരാശനാക്കി അമല പോള്‍!!!

തെന്നിന്ത്യയിലെ ആരാധകരേറെയുള്ള താരമാണ് നടി അമല പോള്‍. താരം പ്രതിസന്ധി കാലഘട്ടം കഴിഞ്ഞ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇടവേളയ്ക്ക് ശേഷം തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ് അമല. ഗുജറാത്ത് സ്വദേശിയായ ജഗത് ദേശായിയാണ് താരത്തിന്റെ ഹൃദയം കീഴടക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് സര്‍പ്രൈസായി താരം പുതിയ സന്തോഷം അറിയിച്ചത്.

അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ജഗത് ആണ് പങ്കുവച്ചത്. അതോടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഗോവയിലാണ് ജഗത് താമസമാക്കിയിരിക്കുന്നത്. യാത്രകളോടുള്ള ഇരുവരുടെയും താത്പര്യമാണ് ഒന്നിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയ്ക്ക് ശേഷം ജഗത് ദേശായി പങ്കുവെച്ച വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. അമലയെ ചുംബിക്കാന്‍ ശ്രമിക്കുന്ന ജഗതിനെയാണ് വീഡിയോയില്‍ കാണുന്നത്. ജഗത് ചുണ്ടില്‍ ചുംബിക്കാന്‍ നോക്കിയെങ്കിലും കവിളിലാണ് അമല ചുംബിക്കാന്‍ അനുവദിച്ചത്. ചുണ്ടില്‍ ചുംബിക്കാന്‍ പറ്റാതായതോടെ ജഗത് നിരാശ പ്രകടിപ്പിക്കുമ്പോള്‍ അമല പോള്‍ ചിരിക്കുന്നതാണ് വീഡിയോയില്‍. കാണാം.

അതേസമയം തങ്ങളുടെ പ്രണയം ഔദ്യോഗികമായി തന്നെ അമല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എല്ലാം ആരംഭിച്ച ആ പാര്‍ട്ടിയില്‍ നിന്നും ഒരു ജീവിതകാലം ഒരുമിച്ച് ആഘോഷിക്കാന്‍ ഞങ്ങളുടെ പ്രണയ കഥ തുറക്കുന്നു എന്നു പറഞ്ഞാണ് അമല പ്രണയവാര്‍ത്ത പങ്കുവച്ചത്. ജഗദിനൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങളും അമല പങ്കുവച്ചു.

കരിയറിലെ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്താണ് അമല സംവിധായകന്‍ എഎല്‍ വിജയിയെ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ വന്നതോടെ 2017 ല്‍ ഇരുവരും പിരിഞ്ഞു. പിന്നീട് നടി ഭവീന്ദര്‍ സിംഗുമായി റിലേഷനിലായിരുന്നു, പക്ഷേ അത് വിജയകരമായില്ല. അതേസമയം ഒരിടവേളയ്ക്ക് ശേഷം താരം അടുത്തിടെയാണ് വീണ്ടും സിനിമാ ലോകത്ത് സജീവമായത്.