‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിൽ കാസ്റ്റ് ചെയ്‌തത്‌ നിവിന് ആയിരുന്നില്ല! പകരം മറ്റൊരു നടനെ ,  അനിൽ  അമ്പലക്കര 

ശ്യാമപ്രസാദ് സംവിധാനം ചെയ്യ്ത നിവിൻ പോളി ചിത്രമായിരുന്നു ഹേ ജൂഡ്, ഇപ്പോൾ ചിത്രത്തിന്റെ പ്രൊഡ്യൂസർ അമ്പലക്കര അനിൽ പറയുന്നു ഈ ചിത്രത്തിൽ ആദ്യം കാസറ്റ് ചെയ്യ്തത് നിവിനെ അല്ലായിരുന്നു , പകരം  മലയാളത്തിലെ മറ്റൊരു…

ശ്യാമപ്രസാദ് സംവിധാനം ചെയ്യ്ത നിവിൻ പോളി ചിത്രമായിരുന്നു ഹേ ജൂഡ്, ഇപ്പോൾ ചിത്രത്തിന്റെ പ്രൊഡ്യൂസർ അമ്പലക്കര അനിൽ പറയുന്നു ഈ ചിത്രത്തിൽ ആദ്യം കാസറ്റ് ചെയ്യ്തത് നിവിനെ അല്ലായിരുന്നു , പകരം  മലയാളത്തിലെ മറ്റൊരു നടൻ ആയകാളിദാസ് ജയറാമിനെ  ആയിരുന്നു , നടൻ ഈ സിനിമ ചെയ്യാൻ തയ്യാറുമായിരുന്നു, എന്നാൽ ശ്യാമപ്രസാദ് നിവിനെ വച്ചു മതിയെന്ന് പറഞ്ഞത്. വളരെ ചെറിയ ബഡ്ജറ്റിൽ ആലോചിച്ച സിനിമ ആയിരുന്നു അത്, എന്നാൽ സംവിധായകൻ നിവിന്റെ പേര് നിർദേശിച്ചതോടെ വലിയ ബഡ്ജറ്റിൽ ഉള്ള ചിത്രമായി മാറി ഹേ ജൂഡ്

നിവിനെ വെച്ച് സിനിമ ചെയ്യ്തപോൾ ഇടക്ക് ഓരോ തടസവുമുണ്ടായി അനിൽ പറയുന്നു. ഒരു കൊമേഴ്‌സ്യൽ ചിത്രമായിരുന്നിട്ട് പോലും ഒന്നരകോടി രൂപയാണ് സിനിമയിൽ നിന്നും നിവിൻ വാങ്ങിച്ചത് , എന്നാൽ സിനിമക്കിടയിൽ നിവിൻ മുങ്ങുകയും ചെയ്യ്തു, ഷൂട്ടിംഗ് അവസാനിക്കാൻ നേരം ഒരുപാട് പ്രശ്നനമായി അമ്പലക്കര അനിൽ പറയുന്നു

ഇതിൽ ഒരു സിങ്ക് സൗണ്ട് ആയതുകൊണ്ട് ചില  പാച്ചുകൾ തീർക്കാൻ ഉണ്ടായിരുന്നു, എന്നാൽ അതിനു വേണ്ടി നിവിനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു മൊത്തം പൈസ തരാത് വരില്ലെന്ന് അനിൽ പറയുന്നു,  ഷൂട്ടിംഗ് തുടങ്ങി അഞ്ചു ദിവസം ആയപ്പോൾ അദേഹം ഒരു ഉത്ഘാടനം ഉണ്ടെന്നു പറഞ്ഞു പോയി, അടുത്ത ദിവസം തൃഷയുമായുള്ള രംഗമാണ്, എന്നാൽ ഈ കാര്യം അദ്ദേഹം എഗ്രിമെന്റിൽ പറഞ്ഞിരുന്നില്ല, ആകെ പ്രശ്നമായി, അദ്ദേഹം പിന്നീട ഒരു ഗ്യാപ്പിലാണ് സിനിമയിൽ ജോയിന്റ് ചെയ്യ്തത് അനിൽ പറയുന്നു