ഇത് അഭ്യൂഹമല്ല; ഞങ്ങൾ വേർപിരിഞ്ഞു! സുജിത് വാസുദേവ് 

നാളുകൾ ആയി സോഷ്യൽ മീഡിയിൽ ഒരു അഭ്യൂഹം പോലെ എത്തുന്ന വാർത്തയാണ് നടി മഞ്ജു പിള്ളയും, സിനിമ മേഖലയിലെ ഛായാഗ്രാഹകൻ സുജിത് വാസുദേവും വേർപിരിഞ്ഞു ജീവിക്കുന്നു എന്നുള്ള വാർത്ത, എന്നാലിപ്പോൾ അത് അഭ്യൂഹമല്ല എന്നും…

നാളുകൾ ആയി സോഷ്യൽ മീഡിയിൽ ഒരു അഭ്യൂഹം പോലെ എത്തുന്ന വാർത്തയാണ് നടി മഞ്ജു പിള്ളയും, സിനിമ മേഖലയിലെ ഛായാഗ്രാഹകൻ സുജിത് വാസുദേവും വേർപിരിഞ്ഞു ജീവിക്കുന്നു എന്നുള്ള വാർത്ത, എന്നാലിപ്പോൾ അത് അഭ്യൂഹമല്ല എന്നും ഞാൻ ശരിക്കും വേർപിരിഞ്ഞു എന്നുള്ള വാർത്തയുമായി എത്തുകയാണ് സുജിത് വാസുദേവ്, തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് സുജിത് ഈ കാര്യം വ്യകതമാക്കിയത്.

ഇപ്പോൾ ഹോം, ഫാലിമി തുടങ്ങിയ സിനിമകളിലെ മഞ്ജുപിള്ളയുടെ അഭിനയകാര്യത്തെ കുറിച്ച് ആരാധകരുടെ ചോദ്യത്തിനാണ് സുജിത് ഈ കാര്യവും വ്യക്തമാക്കിയത്, ഞങ്ങൾ ഇപ്പോൾ നല്ല സുഹൃത്താക്കളായി ആണ് കഴിയുന്നത്, അതുകൊണ്ടു നല്ലൊരു സുഹൃത് നല്ല നിലയിൽ എത്തുന്നതിന് വളരെയധികം സന്തോഷമേയുള്ളൂ, ഞങ്ങൾ 2020 ലാണ് വേർപിരിയാൻ തീരുമാനിച്ചത് സുജിത് പറയുന്നു

എന്നാൽ കഴിഞ്ഞ മാസം ഞങ്ങൾ നിയമപരമായി വേർപിരിഞ്ഞു. എന്നാൽ ഞങ്ങളുടെ സൗഹൃദം ഇന്നും നിലനിൽക്കുന്നുണ്ട്, അവരുടെ മികച്ച അഭിനയത്തിന് ഒരുപാട് അംഗീകരിക്കുന്നുണ്ട്. തന്റെ സിനിമയിലേക്കുള്ള ചുവടുവെപ്പിനെ ഒരുപാട് തന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ആളാണ് മഞ്ജു, സുജിത് വാസുദേവ് പറഞ്ഞു