Film News

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായ സമയം ഉണ്ടായിട്ടുണ്ട്, അമ്പിളി ദേവി

ഒരു സമയത്ത് ചാനലുകളിലെ പ്രധാന  ചർച്ചാ വിഷയം ആയിരുന്നു അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള പ്രശ്നങ്ങൾ. അമ്പിളി ദേവിയും ആദിത്യനും വിവാഹിതർ ആയപ്പോൾ ഇവർക്ക് എതിരെ വലിയ രീതിയിൽ ഉള്ള വിമര്ശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനെ എല്ലാം ഒരുമിച്ച് ആണ് ഇരുവരും നേരിട്ടത്. എന്നാൽ അധികം വൈകാതെ തന്നെ താൻ അമ്മയാകുന്നു എന്ന സന്തോഷവാർത്തയും അമ്പിളി ദേവി പങ്കുവെച്ചിരുന്നു. എന്നാൽ കുഞ്ഞു ജനിച്ചു അധികനാൾ ആകുന്നതിനു മുൻപ് തന്നെ ആദിത്യനും അമ്പിളി ദേവിയും പിരിയുന്ന വാർത്തയാണ് പുറത്ത് വന്നത്. ഇരുവരും പരസ്പ്പരം കുറ്റപ്പെടുത്തിയും രംഗത്ത് വന്നിരുന്നു. താൻ ഗർഭിണി ആയിരുന്ന സമയത്ത് ആദിത്യൻ മറ്റൊരു സ്ത്രീയുമായി അടുത്ത് എന്നാണ് അമ്പിളി ദേവി പറഞ്ഞിരുന്നത്.

naming cermony of ambili dev's child

എന്നാൽ ആദിത്യൻ ആകട്ടെ അമ്പിളി ദേവിക്കും അച്ഛനും അമ്മയ്ക്കും ഗുരുതര ആരോപണങ്ങൾ ആണ് ഉന്നയിച്ചത്. അമ്പിളി ദേവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ചാനലുകളിൽ അഭിമുഖങ്ങളിൽ വന്നു പറഞ്ഞിരുന്നു. ഇത് വലിയ രീതിയിൽ തന്നെ വാർത്തകൾക്ക് കാരണമായി. എന്നാൽ ആ പ്രതിസന്ധി ഘട്ടങ്ങളെ എല്ലാം അതിജീവിച്ച് അമ്പിളി ദേവി തന്റെ രണ്ടു മക്കൾക്ക് ഒപ്പം ജീവിതത്തിലേക്ക് തിരിച്ച് വരവ് നടത്തുകയാണ് ഇപ്പോൾ. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന അമ്പിളി ദേവി അഭിനയത്തിലേക്കും തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ തന്റെ ജീവിതത്തിലെ ഒരു സന്തോഷവാർത്ത ആണ് അമ്പിളി ദേവി ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

തന്റെ ഇളയ മകന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട് അമ്പിളി ദേവി പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജീവിത്തിൽ പല പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. ജീവിതം തന്നെ വേണ്ടെന്നു വെയ്ക്കാൻ തോന്നിയ നിമിഷങ്ങൾ ആയിരുന്നു അതൊക്കെ . എന്നാൽ അതിനെ അതിജീവിച്ച് ജീവിക്കാൻ ഉള്ള കരുത്ത് തന്നത് എന്റെ മക്കളുടെ മുഖങ്ങൾ ആണെന്നും അവർക്ക് വേണ്ടിയാണ് താൻ ഇന്ന് ജീവിക്കുന്നത് എന്നും മകന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് അമ്പിളി ദേവി കുറിച്ചത്. നിരവതി പേരാണ് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തിയത്.

Trending

To Top