ഒരിക്കലും നികത്താന്‍ കഴിയില്ല… ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ മിസ് ചെയ്യുന്നു!! കുഞ്ഞ് നന്ദനയുടെ ഓര്‍മ്മയില്‍ കെഎസ് ചിത്ര

മലയാളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. എപ്പോഴും പുഞ്ചിരിയോടെ മാത്രമാണ് ചിത്രയെ കാണാറുള്ളത്. ജീവിതത്തിലെ ഓരോ പ്രതിസന്ധികളെയും താരം നിറഞ്ഞ പുഞ്ചിരിയോടെയാണ് നേരിടാറുള്ളത്. താരത്തിന്റെ ജീവിതത്തിലെ വലിയ ഷോക്കായിരുന്നു ഏകമകള്‍ നന്ദനയുടെ അപ്രതീക്ഷിത വിയോഗം. 15…

മലയാളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. എപ്പോഴും പുഞ്ചിരിയോടെ മാത്രമാണ് ചിത്രയെ കാണാറുള്ളത്. ജീവിതത്തിലെ ഓരോ പ്രതിസന്ധികളെയും താരം നിറഞ്ഞ പുഞ്ചിരിയോടെയാണ് നേരിടാറുള്ളത്. താരത്തിന്റെ ജീവിതത്തിലെ വലിയ ഷോക്കായിരുന്നു ഏകമകള്‍ നന്ദനയുടെ അപ്രതീക്ഷിത വിയോഗം.

15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച കുഞ്ഞായിരുന്നു നന്ദന. ഇന്നിതാ അവള്‍ ഈ ലോകത്ത് ഇല്ലെങ്കിലും അമ്മയായ ചിത്ര നന്ദനയ്ക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ്.

‘നീ എന്റെ ഹൃദയത്തില്‍ ഒരു ദ്വാരം ഇട്ടിരിക്കുന്നു, എനിക്ക് ഒരിക്കലും നികത്താന്‍ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഞാന്‍ നിന്നെ കൂടുതല്‍ മിസ് ചെയ്യുന്നു. ജന്മദിനാശംസകള്‍ നന്ദന’, എന്നാണ് ചിത്ര മകളുടെ ചിത്രം പങ്കുവച്ച് കുറിച്ചത്.

2002 ഡിസംബറിലായിരുന്നു നന്ദന ജനിച്ചത്. ‘ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വര്‍ഗത്തില്‍ നിന്ന് വന്നൊരു കുഞ്ഞുമാലാഖ’ എന്നാണ് ചിത്ര കുഞ്ഞ് നന്ദനയെ എപ്പോഴും വിശേഷിപ്പിക്കാറുള്ളത്. 2011 ഏപ്രില്‍ 14-നാണ് നന്ദന വിട പറഞ്ഞത്. ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണാണ് കുഞ്ഞ് നന്ദന മരണപ്പെട്ടത്. പൂളില്‍വീണ് മരിക്കുമ്പോള്‍ കുഞ്ഞിന് എട്ടുവയസ്സായിരുന്നു പ്രായം. സംഗീത പരിപാടിക്കായി കുടുംബസമേതം ദുബായിലെത്തിയതായിരുന്നു ചിത്ര. 1987ലായിരുന്നു ചിത്രയും എന്‍ജിനിയറായ വിജയശങ്കറും വിവാഹിതരായത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്.