പുതിയ സന്തോഷം പങ്കുവെച്ച് ആദിത്യനും അമ്പിളിദേവി!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും…

Ambili devi and Adithyan

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്. naming cermony of ambili dev's child

സോഷ്യൽ മീഡിയയിൽ സജീവമായ ആദിത്യൻ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്നു തന്നെ ആരാധക ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ താരത്തിന് ഗുരുതരമായ അസുഖം നേരിടേണ്ടി വന്നുവെന്നു ആദിത്യൻ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ ആദിത്യൻ പങ്കുവെച്ച വിശേഷം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മൂത്തമകന്‍ അമര്‍നാഥ് എന്ന അപ്പുവിന്റെ നേട്ടത്തെ കുറിച്ച് ആണ് ആദിത്യനും അമ്പിളി ദേവിയും പറയുന്നത്. ‘അപ്പുക്കുട്ടന് ഡാന്‍സ് പെര്‍ഫോമന്‍സിനു വീണ്ടും ഫസ്റ്റ്’എന്ന ക്യാപ്ഷ്യനോടെയാണ് മകന്‍ സമ്മാനം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ഇരുവരും ഷെയര്‍ ചെയ്തത്. അമ്മയുടെ വഴിയേ മകനും നൃത്തത്തിലേക്ക് എത്തിയിരിക്കുകയാണ്. നിരവധി പേരാണ് ഈ കുട്ടി താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

2019 ജനുവരിയിലായിരുന്നു ആദിത്യന്‍ ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് പിന്നാലെ ഇരുവര്‍ക്കും വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ എല്ലാം മറികടന്ന് മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് പ്രേക്ഷകരുടെ പ്രിയ താരദമ്പതിമാര്‍.adhithyan ambili

എന്റെ കുഞ്ഞിനെ ഇതുപൊലെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ല അങ്ങനത്തെ ഒരു അവസ്ഥയിലാണ് ഞാൻ കഴിഞ്ഞ 10 ദിവസമായി പോയത് കൊറോണ അല്ലാട്ടോ പക്ഷെ രോഗം അറിയാതെ ഞാൻ ചികിത്സ നടത്തി എന്റെ ആപത്തിൽ എന്നെ കൊണ്ടുനടന്ന എന്റെ സുഹൃത്ത് തൃശൂർ ഉള്ള ഷിബു thank u my dear🙏 ഇന്നാണ് ഒന്ന് നേരെ നിന്നതു എന്റെ മോനെ ഒന്ന് എടുത്തപ്പോൾ സന്തോഷമായി അതുപോലും വയ്യായിരുന്നു ഈശ്വരനോടും വടക്കുംനാഥനോടും ഒപ്പം നിന്നവരോടും ഒരായിരം നന്ദി ഒപ്പം എന്റെ വയ്യാഴിക മനസ്സിലകതെ എന്നെ….. വിഷമം ഉണ്ട്😢 അമ്പിളിയോട് നന്ദി പറയുന്നില്ല ബോർ ആയി പോകും🙏ഇത്രെയും പറഞ്ഞത് എനിക്ക് പലരും messege ചെയ്തു cal ചെയ്തു എടുത്തില്ല തെറ്റിദ്ധാരണ ഉണ്ടായി അങ്ങനെ ഒരു അവസ്ഥയിലാണ് ഞാൻ പോയത് ആഹാരമില്ലാതെ ആ ദിവസങ്ങൾ ഓർക്കുന്നില്ല ഒരുതവണകൂടി ഈശ്വരനോടും ഷിബുവിനോടും എന്നാണ് തന്റെ രോഗത്തെ കുറിച്ച് ആദിത്യൻ പറഞ്ഞത്.