സ്വയം കുറ്റപ്പെടുത്താതെ നാളെ ഇതിലും നന്നായി ചെയ്യാന്‍ കഴിയും; അമേയ!

കരിക്ക് എന്ന വെബ് സീരിസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മാറിയ താരമാണ് അമേയ മാത്യു. തുടക്കം മോഡലിംഗ് രംഗത്ത് ആയിരുന്നുവെങ്കിലും താരത്തിന് കരിക്കിൽ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഫോട്ടോഷൂട്ടിലൂടെ പിന്നീടങ്ങോട്ട് താരം പ്രേക്ഷക ശ്രദ്ധയും…

കരിക്ക് എന്ന വെബ് സീരിസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മാറിയ താരമാണ് അമേയ മാത്യു. തുടക്കം മോഡലിംഗ് രംഗത്ത് ആയിരുന്നുവെങ്കിലും താരത്തിന് കരിക്കിൽ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഫോട്ടോഷൂട്ടിലൂടെ പിന്നീടങ്ങോട്ട് താരം പ്രേക്ഷക ശ്രദ്ധയും നേടാൻ തുടങ്ങി. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അടുത്തിടെ വണ്ണം കുറച്ചു സാരി ഉടുത്ത് കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് വളരെ അധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ameya karikk

ഇപ്പോഴിതാ ആരാധകർക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് താരം. മോശം ദിവസങ്ങള്‍ തിരിച്ചടികള്‍ നല്‍കിയാല്‍ അതില്‍ തോറ്റു പിന്മാറരുതെന്ന് ആണ് താരം പറഞിരിക്കുന്നത്. വണ്ണം കുറച്ച്‌ സാരിയുടുത്തുള്ള പുതിയ ചിത്രങ്ങളുടെ കൂടെയാണ് താരത്തിന്റെ  ഉപദേശം. നമുക്ക് മോശം ദിവസങ്ങള്‍ തിരിച്ചടി നല്‍കും, പക്ഷേ തോറ്റുകൊടുക്കരുത്. സ്വയം കുറ്റപ്പെടുത്താതെ നാളെ ഇതിലും നന്നായി ചെയ്യാന്‍ കഴിയും എന്ന് വിശ്വസിച്ചു മുന്നോട്ട് പോകുക.’ അമേയ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ലോക്ഡൗണ്‍ കാലത്ത് താന്‍ വണ്ണം കുറച്ചതിനെക്കുറിച്ച്‌ താരം പറഞ്ഞത് ശരീര ഭാരം എട്ട് കിലോ കുറച്ചാണ് ഇവര്‍ ആരാധകരെ ഞെട്ടിച്ചത്.

”വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ സിനിമയിൽ ഒരു കാലത്ത് അവസരങ്ങൾ നഷ്ടപ്പെട്ട ഒരാളായിരുന്നു ഞാൻ.‌ ചിട്ടയായ വർക്ക്‌ഔട്ടും ഡയറ്റും പിന്തുടർന്നപ്പോൾ എട്ട് കിലോയോളം ഭാരം കൂടി. അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാൻ സാധിച്ചില്ല. അങ്ങനെ ഭാരം ക്രമാതീതമായി വർധിച്ചു. പക്ഷേ ഈ ലോക്ഡൗണിൽ സമയം കിട്ടിയപ്പോൾ വണ്ണം കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു. അങ്ങനെ 62 കിലോയിൽനിന്നും 54 കിലോയിലെത്തി. നമ്മുടെ ശരീരത്തെ നമ്മൾ എത്രത്തോളം ശദ്ധിക്കുന്നുവോ ചെയ്യുന്നോ, അത്രത്തോളം സ്നേഹം നമുക്ക് ശരീരം തിരിച്ചും നൽകും” എന്നും അമേയ പറഞ്ഞു. ameya 56

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.