യുവാക്കൾക്കിടയിൽ ശ്രദ്ധേയമായി സിതാരയുടെ മുഹബത്തിൻ അത്തർ ഗാനം!

മലയാളികളുടെ പ്രിയപ്പെട്ട അനുഗ്രഹീത ഗായികയാണ് സിതാര കൃഷ്ണകുമാർ. ആലപിച്ച ഗാനങ്ങൾ എല്ലാം ഹിറ്റാക്കി മാറ്റാൻ കഴിവുള്ള താരം. മലയാളം, തമിഴ് തുടങ്ങിയ ഭാക്ഷകളിൽ തന്റേതായ കഴിവ് തെളിയിച്ച സിതാരയുടെ ഏറ്റവും പുതിയ മ്യൂസിക്കൽ ആല്ബം…

മലയാളികളുടെ പ്രിയപ്പെട്ട അനുഗ്രഹീത ഗായികയാണ് സിതാര കൃഷ്ണകുമാർ. ആലപിച്ച ഗാനങ്ങൾ എല്ലാം ഹിറ്റാക്കി മാറ്റാൻ കഴിവുള്ള താരം. മലയാളം, തമിഴ് തുടങ്ങിയ ഭാക്ഷകളിൽ തന്റേതായ കഴിവ് തെളിയിച്ച സിതാരയുടെ ഏറ്റവും പുതിയ മ്യൂസിക്കൽ ആല്ബം ആയ മുഹബത്തിൽ അത്തർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. പതിവ് പോലെ തന്നെ സിതാര ആലപിച്ച ഈ ഗാനവും യുവാക്കളുടെ ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

കോഴിക്കോട് അബൂബക്കര്‍ സംഗീതം നല്‍കിയ ഗാനം എഴുതിയിരിക്കുന്നത് ബാപ്പു വള്ളിപറന്പയാണ്. സംവിധാനവും കൊറിയോഗ്രഫിയും നിർവാഹിച്ചിരിക്കുന്നത് ഇംതിയാസ് അബൂബക്കര്‍ ആണ്. ഈ ഗാനം നിര്‍മ്മിച്ചത് അവനിയര്ർ ടെക്നോളജിയുടെ ബാനറില്‍ ഇര്‍ഷാദ് എം ഹസ്സനാണ്. നന്ദന നായര്‍, വിഷ്ണു രമേശ് എന്നിവർ ആണ് ഗാനത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ക്യാമറാമാൻ കെ പി നമ്പ്യാതിരിയുടെ അനുഗ്രഹീത ശിഷ്യനായ ഷണ്മുഖൻ എസ് വിയാണ് ഈ ഗാനത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗാനം പുറത്തിറങ്ങിയപ്പോൾ തന്നെ മികച്ച പ്രതികരണമാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. സിതാരയുടെ പതിവ് ഗാനം പോലെ തന്നെ ഇതും യുവാക്കളുടെ ഇടയിൽ ശ്രദ്ധേയമാകുകയാണ്. ഗാനം കാണാം.

സോഴ്സ്: Avenir Technology