അമേയ മാത്യു വിവാഹിതയാകുന്നു! ഭാവി വരന്റെ മുഖം വെളിപ്പെടുത്താതെ  താരം 

സിനിമയിലും, മോഡലിംഗിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു, ഇപ്പോൾ താരം വിവാഹിതയാകുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, എന്നാൽ തന്റെ പ്രതിശ്രുത വരനെ പരിചയപെടുത്തിയിട്ടില്ല താരം. താരം പ്രതിശ്രുത വരനുമായുള്ള മോതിര മാറ്റച്ചടങ്ങിന്റെ…

സിനിമയിലും, മോഡലിംഗിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു, ഇപ്പോൾ താരം വിവാഹിതയാകുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, എന്നാൽ തന്റെ പ്രതിശ്രുത വരനെ പരിചയപെടുത്തിയിട്ടില്ല താരം. താരം പ്രതിശ്രുത വരനുമായുള്ള മോതിര മാറ്റച്ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചു, ഇപ്പോൾ ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

മോതിരങ്ങൾ പരസ്പരം കൈമാറി ഞങ്ങളുടെ സ്നേഹം എന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് താരം മോതിര മാറ്റ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. ഇതിനു താഴെ നിരവധി പേരാണ് ആശംസകൾ അറിയിച്ചെത്തുന്നത്. എന്നാൽ തന്റെ വരന്റെ ചിത്രങ്ങൾ പങ്കുവെക്കാത്ത പരിഭവവും ആരാധകർ പങ്കുവെക്കുന്നു. കരിക്ക് വെബ് സീരിസിൽ കൂടി ആണ് നടി അഭിനയ രംഗത്തു എത്തിയത്.

ആടു2 ,ദി പ്രീസ്റ്റ്, തിരി മം, വുൾഫ് തുടങ്ങിയ ചിത്രങ്ങളിലിൽ താരം അഭിനയിച്ചിട്ടുണ്ട്, സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്, നിരവധി ആരാധകരുള്ള നടി കൂടിയാണ് അമേയ മാത്യു.