ഭാരതത്തിന്റെ അഭിമാനം ‘ഹനുമാന്‍’!! തേജ സജ്ജയെയും പ്രശാന്ത് വര്‍മ്മയെയും അനുമോദിച്ച് അമിത്ഷാ

ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക് ബസ്റ്റര്‍ ഹിറ്റ് ചിത്രമായിരുന്നു തേജ സജ്ജയും അമൃത അമൃത അയ്യറും മുഖ്യ കഥാപാത്രങ്ങളായെത്തിയ തെലുങ്ക് ചിത്രം ഹനുമാന്‍. സംവിധായകന്‍ പ്രശാന്ത് വര്‍മ്മയാണ് ചിത്രം ഒരുക്കിയത്. ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ്…

ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക് ബസ്റ്റര്‍ ഹിറ്റ് ചിത്രമായിരുന്നു തേജ സജ്ജയും അമൃത അമൃത അയ്യറും മുഖ്യ കഥാപാത്രങ്ങളായെത്തിയ തെലുങ്ക് ചിത്രം ഹനുമാന്‍. സംവിധായകന്‍ പ്രശാന്ത് വര്‍മ്മയാണ് ചിത്രം ഒരുക്കിയത്. ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഡിസംബര്‍ 12 നായിരുന്നു ചിത്രം തിയ്യേറ്ററിലെത്തിയത്. വിനയ് റായ്, വരലക്ഷ്മി ശരത്കുമാര്‍,രാജ് ദീപക് ഷെട്ടി,വെണ്ണല കിഷോര്‍, സത്യ, ഗെറ്റ് അപ് ശ്രീനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 60 കോടി ബഡ്ജറ്റിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ നിന്നും 350 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയിരുന്നു. 2024ലെ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രങ്ങളില്‍ രണ്ടാമതാണ് ഹനുമാന്‍.

അതേസമയം ചിത്രത്തിനെ മികച്ച പ്രതികരണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചിത്രത്തിലെ നായകനെയും സംവിധായകനെയും നേരിട്ട് കണ്ട് അഭിനന്ദിച്ചിരിക്കുകയാണ്. ചിത്രത്തിലെ നായകനായ തേജ സജ്ജയെയും സംവിധായകന്‍ പ്രശാന്ത് വര്‍മ്മയെയും അമിത ഷാ നേരിട്ട് കാണുകയും, ഇരുവര്‍ക്കും ഹനുമാന്റെ പ്രതിമ സമ്മാനിക്കുകയും ചെയ്തിരിക്കുകയാണ്. അമിത് ഷാ തന്നെയാണ് ഇരുവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

‘ഭാരതത്തിന്റെ ആത്മീയ പാരമ്പര്യങ്ങളും അവയില്‍ നിന്ന് ഉയര്‍ന്നുവന്ന സൂപ്പര്‍ഹീറോകളും പ്രദര്‍ശിപ്പിക്കുന്നതില്‍ ടീം പ്രശംസനീയമായ ജോലി ചെയ്തു. ടീമിന് അവരുടെ ഭാവി പ്രോജക്ടുകള്‍ക്ക് ആശംസകള്‍’ എന്നു പറഞ്ഞാണ് അമിത് ഷാ അനുമോദനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.