രണ്ട് രൂപയുടെ ബിസ്‌കറ്റായിരുന്നു ബ്രേക്ക്ഫാസ്റ്റ്!!! സിനിമ വിടാന്‍ ആലോചിച്ചിരുന്നു-ബിനു പപ്പു

മലയാൡഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ അനശ്വര കലാകാരനാണ് കുതിരവട്ടം പപ്പു. അദ്ദേഹം തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞിട്ട് കാല്‍നൂറ്റാണ്ടാവുകയാണ്. അദ്ദേഹത്തിന്റെ മകന്‍ ബിനു പപ്പുവും സിനിമാ ലോകത്ത് ശ്രദ്ധേയനായി കഴിഞ്ഞു. അവിചാരിതമായിട്ടാണ് ബിനു പപ്പു…

മലയാൡഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ അനശ്വര കലാകാരനാണ് കുതിരവട്ടം പപ്പു. അദ്ദേഹം തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞിട്ട് കാല്‍നൂറ്റാണ്ടാവുകയാണ്. അദ്ദേഹത്തിന്റെ മകന്‍ ബിനു പപ്പുവും സിനിമാ ലോകത്ത് ശ്രദ്ധേയനായി കഴിഞ്ഞു. അവിചാരിതമായിട്ടാണ് ബിനു പപ്പു സിനിമയിലേക്കെത്തിയതെങ്കിലും ആരാധകരെ സ്വന്തമാക്കാന്‍ ബിനുവിനായി.

2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു പപ്പു സിനിമാ ലോകത്തേക്ക് എത്തുന്നത്. ഒരു കാലത്ത് സിനിമ ഉപേക്ഷിച്ചു പോകാനും താന്‍ തയ്യാറായിരുന്നുവെന്നും ബിനു പപ്പു പറയുന്നു. സിനിമ ഉപേക്ഷിച്ചിട്ടു പോകാന്‍ തോന്നിയിട്ടുണ്ട്. 2019-20 കാലത്ത് സിനിമ നിര്‍ത്തിയാലോ എന്ന് ആലോചിച്ചിരുന്നെന്ന് ബിനു പറയുന്നു.

ആഷിഖ് അബു, മുഹ്‌സിന്‍ പരാരി എന്നിവരോടെല്ലാം അക്കാര്യം പറഞ്ഞിരുന്നു. അങ്ങനെയാണ് താന്‍ അസോസിയേറ്റ് ഡയറക്ടര്‍ ജോലി നിര്‍ത്തിയതെന്നും ബിനു പറയുന്നു. ഒന്നുകില്‍ എഡി, അല്ലെങ്കില്‍ അഭിനയം ഇതില്‍ ഏതെങ്കിലും ഒന്നേ ചെയ്യാറുള്ളൂ.

അഷിതയെ പരിചയപ്പെടുമ്പോഴോ കല്യാണം കഴിക്കുമ്പോഴോ ഞാന്‍ സിനിമയിലല്ല. എനിക്ക് നല്ല ഒരു ജോലിയുണ്ട്. നല്ല ശമ്പളമുണ്ട്. എല്ലാ ദിവസവും വീട്ടില്‍ വരും. ഈ കാണുന്ന ഫേമും അറ്റന്‍ഷനും ഒന്നുമില്ല. അവിടുന്ന് ഇങ്ങനെ ഒരു ചേഞ്ച് ഞാനും പ്രതീക്ഷിച്ചതല്ല. കല്യാണം കഴിഞ്ഞ സമയത്താണ് ആദ്യം സിനിമയിലേക്ക് അവസരം കിട്ടുന്നത്.

അന്ന് ആദ്യം പറഞ്ഞത് ഞാന്‍ ഇല്ല എന്നായിരുന്നു. അന്ന് എല്ലാവരും പറഞ്ഞു അഭിനയിച്ചിട്ട് വരാന്‍. നോക്കുമ്പോള്‍ എനിക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്. അത് കഴിഞ്ഞാണ് ഗ്യാങ്ങ്സ്റ്ററിലേക്ക് എത്തിയത്. സിനിമയില്‍ സജീവമാകാന്‍ ജോലിയും വിട്ടു. അപ്പോള്‍ പ്രശ്‌നവുമായി. സാധാരണ എല്ലാ മാസം അവസാനം അക്കൗണ്ടിലേക്ക് പൈസ വന്നിരുന്നു. പക്ഷെ സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചതോടെ അത് നിലച്ചു.

ബാംഗ്ലൂരിലായിരുന്നപ്പോള്‍ ഏറെ ബുദ്ധിമുട്ടിയ സമയമായിരുന്നു. രണ്ട് രൂപയ്ക്ക് പോലും വകയില്ലാതിരുന്ന കാലം. രാവിലെ ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലായിരുന്നു. 3500 രൂപയായിരുന്നു ശമ്പളം. കാപ്പി ഓഫീസില്‍ നിന്ന് കിട്ടും. രണ്ട് രൂപയുടെ പാക്കറ്റ് ബിസ്‌ക്കറ്റ് കിട്ടും. അതായിരുന്നു ബ്രേക്ക് ഫാസ്റ്റ്.

പക്ഷേ പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് നിങ്ങളുടെ കൈയിലാണേ പൈസ ഇല്ലാത്തതെന്ന് ചോദിക്കുമായിരുന്നു. അവര്‍ നോക്കുമ്പോള്‍ നമ്മളൊക്കെ പണ്ട് നല്ല ജീവിതം നയിച്ചവരാണല്ലോ, പക്ഷെ ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടാണ് ഇവിടെ വരെ എത്തിയത്. എവിടെയെങ്കിലുമൊക്കെ എത്തണം എന്ന വാശിയിലാണ് മുന്നോട്ട് പോകുന്നതെന്നും ബിനു പപ്പു പറഞ്ഞു.