അമ്മ സംഘടന ഉണ്ടാകാനുള്ളാ കാരണം വെക്തമാക്കി നടൻ പൂജപ്പുര രാധാകൃഷ്ണൻ. സിദ്ധിഖ് എന്ന നടനെ ഒരു പ്രൊഡ്യൂസർ തല്ലിയതിന്റെ കാരണത്താൽ ആണ് അമ്മയുടെ ജനന൦ ഉണ്ടായത്. ‘മഹാനഗരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ ഈ ഒരു അടിയാണ് അമ്മയുടെ ഉല്ഭവത്തിനു കാരണം ആയത്, അമ്മയുടെ ജനനം കോഴിക്കോട് ടി കെ രാജീവിന്റെ മഹാനഗരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ അടിയാണ് അതിനു കാരണക്കാരൻ ആയതു നടൻ സിദ്ദിഖും
അടുത്തുള്ള ഒരു ഫോണിൽ വിളി വന്നു തിരുവനന്തപുരത്തു നടൻ സിദ്ധിഖിനെ നിർമാതാവ് സിംപിൾ ബഷീർ തല്ലി, അതായിരുന്നു ആ വിളിയുടെ സന്ദേശം, അന്ന് മൊബൈൽ ഫോൺ ഒന്നുമില്ലാത്ത സമയം കൂടി ആയിരുന്നു ഞങ്ങൾ കുറച്ചു പേര് ഒത്തുകൂടിയ സമയത്തു ആയിരുന്നു ഈ സന്ദേശം എത്തിയത്. അന്ന് മാക്ട എന്നൊരു സംഘടന ഉണ്ടായിരുന്നു, എന്നാൽ ഈ വിവരം അറിഞ്ഞപ്പോൾ ആ സംഘടനക്ക് സഹിച്ചില്ല.
എന്തിനാണ് അടിച്ചത് എന്ന് ചോദിച്ചു അത് തന്റെ പ്രതിഫലം ചോദിച്ചതിനെ ആണ്. സിംപിൾ ബഷീർ സിദ്ധിഖിനെ അടിച്ചത്, ഡബ്ബിങ് സമയത്തു പ്രതിഫലം താരമെന്ന് പറഞ്ഞിരുന്നു എന്നാൽ അതീന് ശേഷം പൈസ കൊടുത്തില്ല, അത് പിന്നീട് വാക്ക് തർക്കംആയി, അടിയും ആയി, ഈ കാര്യം ഗണേഷ്കുമാറിനെ സഹിച്ചില്ല ,അന്ന് അദ്ദേഹം മന്ത്രി ഒന്നുമല്ല എങ്കിലും അദ്ദേഹം പറഞ്ഞു നമ്മൾക്ക് ഒരു സംഘടന വേണം അതിനു നടൻ മുരളി അമ്മ എന്ന പേരും നൽകി അങ്ങനെ ആ ഒരു അടി കാരണം ആണ് അമ്മ സംഘടന ഉണ്ടായതും നടൻ പറയുന്നു. അന്ന് പങ്കജ് ഹോട്ടലിൽ വെച്ചയിരുന്നു അമ്മ ആദ്യ മീറ്റിംഗ് ആരംഭിച്ചതും.