‘ക്രിസ്റ്റഫർ’ ഹൗസ് ഫുൾ, ഇരിക്കാൻ സീറ്റ് കിട്ടാത്തതിനാൽ നിലത്തിരുന്ന് സിനിമ കണ്ട് ഷൈൻ ടോം ചാക്കോ

മമ്മൂട്ടി ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ എത്തിയ ക്രിസ്റ്റഫർ ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ആറാട്ടിന് ഒരുക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ . ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ…

മമ്മൂട്ടി ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ എത്തിയ ക്രിസ്റ്റഫർ ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ആറാട്ടിന് ഒരുക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ . ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തിയ സിനിമയിൽ ക്രിസ്റ്റഫർ എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

ക്രിസ്റ്റഫറിൽ പോലീസ് വേഷത്തിൽ തന്നെയാണ് യുവനടൻ ഷെൻ ടോം ചാക്കോയും എത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയുടെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നിറഞ്ഞ സദസ്സിൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ ഇരിക്കാൻ സീറ്റ് ഇല്ലെങ്കിലും തങ്ങൾ അഭിനയിച്ച സിനിമ കാണാൻ വന്ന ഷൈൻ ടോം ചാക്കോയും പ്രവീൺ പൂക്കാടനും തിയേറ്ററിന് താഴെ ഇരുന്ന് സിനിമ കാണുന്ന ചിത്രമാണ് വൈറലാവുന്നത്.എറണാകുളം വനിതാ തിയേറ്ററിലെ കാഴ്ച്ചയാണിത്.

ചിത്രത്തിലെ ഷൈൻ ടോം ചാക്കോ ജോർജ് കൊട്ടരക്കൻ എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. ഫൈസ് സിദ്ധിക്കാണ് ഛായാഗ്രഹണം.