ഒരു രൂപ പോലും മിച്ചം വച്ചില്ല…മമ്മൂക്ക തന്ന പണം ദൈവങ്ങള്‍ക്ക് തന്നെ കൊടുത്തു!!

ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ പ്രായമേറിയ ആരാധികയ്ക്ക് മമ്മൂക്ക സര്‍പ്രൈസ് സമ്മാനിച്ചത്. മമ്മൂക്കയെ കാണണമെന്ന അമ്മാളുഅമ്മയുടെ ആഗ്രഹം നടി സീമ ജി നായരാണ് സഫലമാക്കിയത്. ടര്‍ബോയുടെ ലൊക്കേഷനിലെത്തിയാണ് അമ്മാളുഅമ്മ തന്റെ ആരാധനാപാത്രത്തിനെ കണ്ടത്. കാറില്‍ എത്തിയ…

ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ പ്രായമേറിയ ആരാധികയ്ക്ക് മമ്മൂക്ക സര്‍പ്രൈസ് സമ്മാനിച്ചത്. മമ്മൂക്കയെ കാണണമെന്ന അമ്മാളുഅമ്മയുടെ ആഗ്രഹം നടി സീമ ജി നായരാണ് സഫലമാക്കിയത്. ടര്‍ബോയുടെ ലൊക്കേഷനിലെത്തിയാണ് അമ്മാളുഅമ്മ തന്റെ ആരാധനാപാത്രത്തിനെ കണ്ടത്.

കാറില്‍ എത്തിയ ആരാധികയെ മമ്മൂട്ടി സ്വീകരിച്ച് നെഞ്ചോട് ചേര്‍ത്തിരുന്നു. ഒപ്പം താന്‍ കാലങ്ങളായി സൂക്ഷിച്ചു വന്ന മമ്മൂട്ടിയുടെ പോസ്റ്ററുകളും അവര്‍ കൈയ്യില്‍ കരുതിയിരുന്നു. അതും താരത്തിനെ കാണിക്കുന്നുണ്ട്. അമ്മാളു അമ്മയോട് ഒത്തിരി സമ്മാനവും നല്‍കിയാണ് മെഗാസ്റ്റാര്‍ അവരെ യാത്ര അയച്ചത്.

ആ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അന്ന് മമ്മൂട്ടിയോട് സംസാരിച്ചത് എന്താണെന്നും അദ്ദേഹം നല്‍കിയ സമ്മാനം എന്താണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് അമ്മാളുഅമ്മ. ‘ഒരു ജോഡി ഡ്രെസും പതിനായിരം രൂപയും മമ്മൂക്ക തന്നു. ആ രൂപ ദൈവങ്ങള്‍ക്ക് തന്നെ കൊടുത്തെന്നും അവര്‍ പറയുന്നു.

പൈസ അമ്പലങ്ങളിലും പള്ളിയ്ക്കും കൊടുത്തു. ഒരു രൂപ പോലും മിച്ചം വച്ചില്ല. വഴിപാട് നേര്‍ന്നത് മമ്മൂക്കയെ കാണാന്‍ വേണ്ടിയായിരുന്നു. കാണുകയും ചെയ്തു കിട്ടിയ പൈസ അതുപോലെ കൊടുക്കുകയും ചെയ്തു. ദൈവങ്ങള് എന്റെ കണ്ണീരിന് വില കാണിച്ചു. അതാ അദ്ദേഹത്തെ കാണാന്‍ പറ്റിയതെന്നും അമ്മാളുഅമ്മ പറയുന്നു.