നവ്യാ നായരെ സുന്ദരിയാക്കിയ ആ സാരികള്‍ വേണോ…സ്വന്തമാക്കാം ഇനി!!

നടിമാരുടെ വസ്ത്രങ്ങള്‍ എല്ലാവരുടെയും കണ്ണില്‍ ഉടക്കുന്നതാണ്. അതുപോലത്തെ വസ്ത്രങ്ങള്‍ ആഗ്രഹിക്കുന്നവരും ഏറെയാണ്. ഇനി അതൊന്നും ആഗ്രഹം മാത്രമല്ല, താരസുന്ദരി നവ്യാ നായരുടെ വസ്ത്രങ്ങള്‍ ഇനി ആരാധകര്‍ക്കും ലഭിയ്ക്കും. ബിസിനസ് രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് താരം. അക്കൂട്ടത്തിലേക്കിതാ…

നടിമാരുടെ വസ്ത്രങ്ങള്‍ എല്ലാവരുടെയും കണ്ണില്‍ ഉടക്കുന്നതാണ്. അതുപോലത്തെ വസ്ത്രങ്ങള്‍ ആഗ്രഹിക്കുന്നവരും ഏറെയാണ്. ഇനി അതൊന്നും ആഗ്രഹം മാത്രമല്ല, താരസുന്ദരി നവ്യാ നായരുടെ വസ്ത്രങ്ങള്‍ ഇനി ആരാധകര്‍ക്കും ലഭിയ്ക്കും. ബിസിനസ് രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് താരം. അക്കൂട്ടത്തിലേക്കിതാ ഒരാള്‍ കൂടി. മലയാളികളുടെ പ്രിയതാരം നവ്യാ നായരും സംരംഭകയാകുകയാണ്.

ഒരിക്കല്‍ ധരിച്ചതോ അല്ലെങ്കില്‍ ഉടുക്കാത്തതോ ആ പോയ സാരികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് താരം. പ്രീ ലവ്ഡ് ബൈ നവ്യാ നായര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം സാരികള്‍ വില്‍ക്കുന്നത്. നിലവില്‍ രണ്ട് കാഞ്ചീപുരം സാരികളടക്കം ആറ് സാരികളാണ് നടി വില്‍പ്പനയ്ക്കായി വച്ചിട്ടുള്ളത്. ചിലതിന് ബ്ലൗസും ഉണ്ട്. സാരികളുടെ വിലയും അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്.

ലിനന്‍ സാരികള്‍ക്ക് 2500 രൂപയും കാഞ്ചീപുരം സാരികള്‍ക്ക് 4600 രൂപ വരെയും ബനാറസ് സാരികള്‍ക്ക് 4500 രൂപ തൊട്ടുമാണ് വില. ഷിപ്പിംഗ് ചാര്‍ജും നല്‍കണം. ആദ്യം സാരി വാങ്ങാന്‍ എത്തുന്നവര്‍ക്ക് ചില ഓഫറുകളും ഉണ്ടാകുമെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. ഈ ആറ് സാരികളും താരം ഒരു തവണ ഉപയോഗിച്ചതുമാണ്.